മഞ്ചേരി: അഞ്ചുലക്ഷം രൂപ നൽകിയാൽ 50 ലക്ഷം രൂപ വായ്പ നൽകുമെന്ന് പറഞ്ഞ് ഇടപാടുകാരെ വഞ്ചിച്ച കേസിൽ ഒരാൾ അറസ്റ്റിൽ. കോഴിക്കോട് ചാത്തമംഗലം കെട്ടാങ്ങൽ സ്വദേശി മുഹമ്മദ് റാഫിയാണ് (40) പിടിയിലായത്. കോടതിയിൽ ഹാജറാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
മഞ്ചേരി രാജീവ് ഗാന്ധി ബൈപാസിൽ പ്രവർത്തിച്ചിരുന്ന സ്ഥാപനത്തിന്റെ കാര്യങ്ങൾ മുഴുവൻ കൈകാര്യം ചെയ്തിരുന്നത് റഫിയാണ്. സ്ഥാപനത്തിലെ ജീവനക്കാരുടെ അക്കൗണ്ടിലൂടെയാണ് പണം സ്വീകരിച്ചിരുന്നത്. ഇത് പിന്നീട് റാഫി കൈപ്പറ്റി തമിഴ്നാട് സ്വദേശികളായ രണ്ടുപേർക്ക് കൈമാറിയെന്നാണ് പൊലീസ് നിഗമനം. ഇവരുടെ നിർദേശപ്രകാരമാണ് മഞ്ചേരിയിൽ സ്ഥാപനം തുടങ്ങിയതെന്നാണ് വിവരം. ഇവർക്കായി തമിഴ്നാട്ടിലേക്കും അന്വേഷണം വ്യാപിപ്പിക്കുമെന്ന് പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.