മങ്കി പോക്സ് സംശയിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചയാൾ മുങ്ങി

ആലുവ: മങ്കി പോക്സ് സംശയിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചയാൾ മുങ്ങി. ആലുവ ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന യു.പി സ്വദേശിയെയാണ് കാണാതായത്. വിദേശത്തു നിന്ന് വിസ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് കയറ്റി വിട്ട യു.പി സ്വദേശി രണ്ട് ദിവസം മുൻപാണ് നെടുമ്പാശേരിയിലെത്തിയത്.

ഇയാളുടെ ശരീരത്തിൽ മങ്കി പോക്സ് ലക്ഷണമുണ്ടായതിനെ തുടർന്നാണ് ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇവിടെ കോവിഡ് വാർഡിൽ കിടത്തിയിരുന്ന ഇയാളെ തിങ്കളാഴ്ച്ച രാവിലെയാണ് കാണാതായത്. ഇതിനിടയിൽ ആലപ്പുഴ വൈറോളജി ലാബിൽ നടത്തിയ പരിശോധനയിൽ ഇയാൾക്ക് മങ്കി പോക്സ് ഇല്ലെന്നും, ചിക്കൻ പോക്സ് ഉള്ളതായും വ്യക്തമായിട്ടുണ്ട്.

Tags:    
News Summary - A man hospitalized with suspected monkey pox escaped

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.