റിജിത്ത് വധം: ഒമ്പത് ആർ.എസ്.എസ് പ്രവർത്തകർക്കും ജീവപര്യന്തം

ത​ല​ശ്ശേ​രി: സി.​പി.​എം ക​ണ്ണ​പു​രം ചു​ണ്ട ബ്രാ​ഞ്ചം​ഗം അ​ല​ച്ചി ഹൗ​സി​ൽ റി​ജി​ത്ത്‌ ശ​ങ്ക​ര​നെ (25) വെ​ട്ടി​ക്കൊ​ല​​പ്പെ​ടു​ത്തി​യ കേ​സി​ൽ കോ​ട​തി കു​റ്റ​ക്കാ​രെ​ന്ന് ക​ണ്ടെ​ത്തി​യ ഒ​മ്പ​ത്‌ ആ​ർ.​എ​സ്‌.​എ​സ്‌-​ബി.​ജെ.​പി പ്ര​വ​ർ​ത്ത​ക​ർ​ക്കും ജീ​വ​പ​ര്യ​ന്തം ത​ട​വ്. എ​ല്ലാ​വ​രും 1,11,000 രൂ​പ വീ​തം പി​ഴ​യും അ​ട​ക്ക​ണം. ഇ​തി​ൽ​നി​ന്ന് ഒ​മ്പ​തു ല​ക്ഷം രൂ​പ റി​ജി​ത്തി​ന്റെ മാ​താ​വ് ജാ​ന​കി​ക്ക് ന​ൽ​ക​ണം. ത​ല​ശ്ശേ​രി അ​ഡീ​ഷ​ന​ൽ ജി​ല്ല സെ​ഷ​ൻ​സ്‌ (മൂ​ന്ന്) ജ​ഡ്‌​ജി റൂ​ബി കെ. ​ജോ​സ്‌ ആ​ണ് ശി​ക്ഷ വി​ധി​ച്ച​ത്.

ക​ണ്ണ​പു​രം ചു​ണ്ട സ്വ​ദേ​ശി​ക​ളാ​യ വ​യ​ക്കോ​ട​ൻ വീ​ട്ടി​ൽ വി.​വി. സു​ധാ​ക​ര​ൻ (57), കൊ​ത്തി​ല​താ​ഴെ വീ​ട്ടി​ൽ ജ​യേ​ഷ്‌ (41), ചാ​ങ്കു​ള​ത്ത്‌ പ​റ​മ്പി​ൽ സി.​പി. ര​ഞ്ജി​ത്ത്‌ (44), പു​തി​യ പു​ര​യി​ൽ പി.​പി. അ​ജീ​ന്ദ്ര​ൻ (51), ഇ​ല്ലി​ക്ക​വ​ള​പ്പി​ൽ ഐ.​വി. അ​നി​ൽ​കു​മാ​ർ (52), പു​തി​യ​പു​ര​യി​ൽ പി.​പി. രാ​ജേ​ഷ്‌ (46), ക​ണ്ണ​പു​രം ഇ​ട​ക്കേ​പ്പു​റം സ്വ​ദേ​ശി​ക​ളാ​യ വ​ട​ക്കേ വീ​ട്ടി​ൽ ഹൗ​സി​ൽ വി.​വി. ശ്രീ​കാ​ന്ത്‌ (47), സ​ഹോ​ദ​ര​ൻ വി.​വി. ശ്രീ​ജി​ത്ത്‌ (43), തെ​ക്കേ​വീ​ട്ടി​ൽ ഹൗ​സി​ൽ ടി.​വി. ഭാ​സ്‌​ക​ര​ൻ (67) എ​ന്നി​വ​ർ​ക്കാ​ണ് ജീ​വ​പ​ര്യ​ന്തം ശി​ക്ഷ.

ശ​നി​യാ​ഴ്ച കു​റ്റ​ക്കാ​രാ​യി ക​ണ്ടെ​ത്തി​യ പ്ര​തി​ക​ൾ​ക്ക് ചൊ​വ്വാ​ഴ്ച രാ​വി​ലെ 11നാ​ണ് ശി​ക്ഷ വി​ധി​ച്ച​ത്. 10 പ്ര​തി​ക​ളു​ണ്ടാ​യി​രു​ന്ന കേ​സി​ൽ മൂ​ന്നാം​പ്ര​തി ക​ണ്ണ​പു​രം ചു​ണ്ട​യി​ലെ കൊ​ത്തി​ല താ​ഴെ​വീ​ട്ടി​ൽ അ​ജേ​ഷ്‌ വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ചി​രു​ന്നു. ജ​യി​ലി​ൽ കി​ട​ന്ന കാ​ല​യ​ള​വ് ശി​ക്ഷ​യി​ൽ ഒ​ഴി​വാ​യി കി​ട്ടും.

കേ​സ് അ​പൂ​ർ​വ​ങ്ങ​ളി​ൽ അ​പൂ​ർ​വ​മാ​യി പ​രി​ഗ​ണി​ക്കാ​നാ​കി​ല്ലെ​ന്ന് കോ​ട​തി വ്യ​ക്ത​മാ​ക്കി. പ്ര​ത്യേ​ക കാ​ര​ണ​മു​ണ്ടെ​ങ്കി​ലേ വ​ധ​ശി​ക്ഷ ന​ൽ​കാ​ൻ പാ​ടു​ള്ളൂ​വെ​ന്ന സു​പ്രീം​കോ​ട​തി വി​ധി​യും 82 പേ​ജു​ള്ള വി​ധി​ന്യാ​യ​ത്തി​ൽ കോ​ട​തി ഉ​ദ്ധ​രി​ച്ചു. മാ​ന​വി​ക പ​രി​വ​ർ​ത്ത​ന​ത്തി​ന് ഇ​നി​യും സ​മ​യ​മു​ണ്ട്. ഇ​തു​കൂ​ടി പ​രി​ഗ​ണി​ച്ചാ​ണ് പ്ര​തി​ക​ൾ​ക്ക് ജീ​വ​പ​ര്യ​ന്തം ശി​ക്ഷ ന​ൽ​കു​ന്ന​തെ​ന്നും വി​ധി​ന്യാ​യ​ത്തി​ൽ ചൂ​ണ്ടി​ക്കാ​ട്ടി. വി​ധി കേ​ൾ​ക്കാ​ൻ റി​ജി​ത്തി​ന്റെ മാ​താ​വ് എ. ​ജാ​ന​കി​യും സ​ഹോ​ദ​രി ശ്രീ​ജ​യും കു​ടും​ബാം​ഗ​ങ്ങ​ളും നാ​ട്ടു​കാ​രും കോ​ട​തി​യി​ലെ​ത്തി​യി​രു​ന്നു.

2005 ഒ​ക്‌​ടോ​ബ​ർ മൂ​ന്നി​ന്‌ രാ​ത്രി 7.45ന്‌ ​ക​ണ്ണ​പു​രം ചു​ണ്ട ത​ച്ച​ൻ​ക​ണ്ടി​യാ​ൽ ക്ഷേ​ത്ര​ത്തി​ന​ടു​ത്തു​ണ്ടാ​യ ആ​ർ.​എ​സ്‌.​എ​സ്‌ ആ​ക്ര​മ​ണ​ത്തി​ലാ​ണ്‌ റി​ജി​ത്ത്‌ കൊ​ല്ല​പ്പെ​ട്ട​ത്‌. ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന ഡി.​വൈ.​എ​ഫ്‌.​ഐ പ്ര​വ​ർ​ത്ത​ക​രാ​യ കെ.​വി. നി​കേ​ഷ്‌, ആ​ർ.​എ​സ്‌. വി​കാ​സ്‌, കെ.​എ​ൻ. വി​മ​ൽ എ​ന്നി​വ​ർ​ക്കും പ​രി​ക്കേ​റ്റി​രു​ന്നു.

ചുണ്ട തച്ചൻകണ്ടി ക്ഷേത്രത്തിനടുത്ത് സൃഹുത്തുക്കൾക്കൊപ്പം വീട്ടിലേക്ക് നടന്നു പോകുകയായിരുന്ന റിജിത്തിനെയാണ് പ്രതികൾ വെട്ടിക്കൊലപ്പെടുത്തിയത്. ആർ.എസ്.എസ് ശാഖ നടത്തുന്നതിനെച്ചൊല്ലിയുള്ള സംഘർഷത്തി​ന്റെ തുടർച്ചയായാണ് ​കൊലപാതകമെന്നാണ് കേസ്. ക്ഷേത്രത്തിനടുത്ത കിണറിനു പിന്നിൽ പതിയിരുന്ന പ്രതികൾ ആയുധങ്ങളുമായി റിജിത്തിനെയും മറ്റും ആക്രമിക്കുകയായിരുന്നു.

ഒപ്പമുണ്ടായിരുന്ന ഡി.​വൈ.​എ​ഫ്‌.​ഐ പ്ര​വ​ർ​ത്ത​ക​രാ​യ കെ.​വി. നി​കേ​ഷ്‌, ആ​ർ.​എ​സ്‌. വി​കാ​സ്‌, കെ.​എ​ൻ. വി​മ​ൽ എ​ന്നി​വ​ർ​ക്കും പ​രി​ക്കേ​റ്റി​രു​ന്നു. വാ​ക്ക​ത്തി, ക​ഠാ​ര, വ​ടി​വാ​ൾ, വ​ലി​യ ക​ഠാ​ര, സ്‌​റ്റീ​ൽ​പൈ​പ്പ്‌ എ​ന്നി​വ​യാ​ണ്‌ കൊ​ല​ക്ക്‌ ഉ​പ​യോ​ഗി​ച്ച​ത്‌. ചോ​ര​പു​ര​ണ്ട ആ​യു​ധ​ങ്ങ​ളും പ്ര​തി​ക​ളു​ടെ വ​സ്‌​ത്ര​വും പൊ​ലീ​സ്‌ ക​ണ്ടെ​ത്തി. 

പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പ്രോസിക്യൂട്ടർ ബി.പി. ശശീന്ദ്രൻ, പ്രതികൾക്ക് വേണ്ടി അഡ്വ. പി.എസ്. ഈശ്വരൻ, അഡ്വ. പി. പ്രേമരാജൻ, അഡ്വ. ടി. സുനിൽ കുമാർ എന്നിവർ ഹാജരായി.

Tags:    
News Summary - rijith murder case verdict

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.