ഗസ്സയുടെ വേദനയെ നെഞ്ചേറ്റി ഹംന നസ്റിന്‍റെ കഥാപ്രസംഗം

തിരുവനന്തപുരം: ഫലസ്തീനിലെ നിരപരാധികളായ മനുഷ്യർക്ക് മേൽ ഇസ്രായേൽ തീതുപ്പുന്നത് തുടരുമ്പോൾ, സംസ്ഥാന സ്കൂൾ കലോത്സവ വേദിയിലെ അറബി കഥാപ്രസംഗ മത്സരത്തിൽ അനീതികൾക്കെതിരായ വിരൽചൂണ്ടലായി ഹംന നസ്റിന്‍റെ കഥാപ്രസംഗം. പാലക്കാട് വല്ലപ്പുഴ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥിയായ ഹംന കഥാപ്രസംഗത്തിൽ എ ഗ്രേഡും സ്വന്തമാക്കി.

ഇസ്രായേൽ അതിക്രമത്തിൽ പഠനം തുടരാൻ കഴിയാത്ത സൽമാൻ എന്ന വിദ്യാർഥിയുടെ അതിജീവന കഥയാണ് 'ചാലിയാർ' വേദിയിൽ ഹംന അവതരിപ്പിച്ചത്. പ്രമുഖ രചയിതാവ് നസീർ ചെറുവാടിയുടേതാണ് കഥ.

വലപ്പുഴ ഹൈസ്കൂൾ അറബി അധ്യാപകരായ എം.കെ. ബഷീർ, എം. സദഖതുള്ള, എം. മൻസൂർ, എ. സുബൈർ എന്നിവരാണ് ഹംനയെ പരിശീലിപ്പിച്ചത്. പിതാവ് കബീർ അൻവരിയുടെ എല്ലാ പിന്തുണയും മകളുടെ കലാപ്രകടനത്തിനുണ്ട്. 

Tags:    
News Summary - Kerala State School Kalolsavam 2025 Arabic Hamna Nazrin

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.