അട്ടപ്പാടിയിൽ മല്ലീശ്വരിക്കെതിരെ പരാതി നൽകിയത് അഗളി ഗ്രാമപഞ്ചായത്ത് അംഗം

കോഴിക്കോട് : അട്ടപ്പാടിയിൽ മല്ലീശ്വരിക്കെതിരെ പരാതി നൽകിയത് അഗളി ഗ്രാമപഞ്ചായത്ത് അംഗം മഹേശ്വരി ദേവി കൃഷ്ണനെന്ന് പഞ്ചായത്ത് സെക്രട്ടറി. വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ആണ് മഹേശ്വരി രവികൃഷ്ണൻ. ജൂൺ 17നാണ് പരാതി നൽകിയത്.

അട്ടപ്പാടിയിലെ പൊലീസ് സ്റ്റേഷന് സമീപം മല്ലീശ്വരിയുടെ പിതാമഹൻ പൊത്തയുടെ പേരിലുള്ള ഭൂമിയിലാണ് വീട് നിർമാണം തുടങ്ങിയത്. എന്നാൽ, ഗ്രാമപഞ്ചായത്തിന്റെ കുടിവെള്ള പൈപ്പ് ലൈൻ പോകുന്ന പ്രദേശത്ത് പഞ്ചായത്തിന്റെ അനുമതി വാങ്ങാതെ അനധികൃതമായി മല്ലേശ്വരി വീട് നിർമ്മാണം നടത്തുന്നു എന്നായിരുന്നു മഹേശ്വരിയുടെ പരാതി.

വീട് നിർമാണം മൂലം പഞ്ചായത്തിന്റെ പൈപ്പ് പൊട്ടി പ്രദേശമാകെ കുടിവെള്ളം നിലച്ചിരിക്കുന്നു. ഈ പൈപ്പ് ഈ ഭൂമിയിൽ വാട്ടർ അതോറിറ്റി 1975 കാലഘട്ടത്തിൽ സ്ഥാപിച്ചതാണ്. മതിയായ രേഖകളില്ലാതെ അനധികൃത കെട്ടിടം നിർമിക്കുന്നത്. പഞ്ചായത്ത് പൈപ്പ് പൊട്ടിച്ചത് പുനർനിർമാണം നടത്തുന്നതിന് വേണ്ട നടപടി സ്വീകരിക്കണമെന്നും മഹേശ്വരി പഞ്ചായത്തിനോട് ആവശ്യപ്പെട്ടു. 



രാജീവ് ഗാന്ധി കോളനിക്ക് സമീപം അധികൃതമായി കെട്ടിടം നിർമിക്കുന്ന പരാതിയുടെ അടിസ്ഥാനത്തിൽ ഗ്രാമപഞ്ചായത്ത് നടത്തിയ പരിശോധനയിൽ വസ്തുതാപരമാണെന്ന് കണ്ടെത്തി അതിനാൽ നിർമാണം നടത്തിവയ്ക്കാൻ പഞ്ചായത്ത് സെക്രട്ടറി നോട്ടീസ് നൽകിയത്. മല്ലീശ്വരിയുടെ ഭൂമി സംബന്ധിച്ച രേഖകൾ സെക്രട്ടറി പരിശോധിച്ചതായോ അത് സംബന്ധിച്ച് റിപ്പോർട്ട് തയാറാക്കിയതായോ പഞ്ചായത്ത് വെളിപ്പെടുത്തിയിട്ടില്ല.

അതേസമയം അഗളി വില്ലേജ് ഓഫിസർ 2022 ഡിസംബർ ഒമ്പതിന് തഹസിൽദാർക്ക് നൽകിയ റിപ്പോർട്ട് പ്രകാരം സർവേ നമ്പർ 1129/2 ലെ അഞ്ച് ഏക്കർ 65 സെ ന്റ് (2.29 ഹെക്ടർ) ആദിവാസിയായ പൊത്തയുടെ പേരിലുള്ള ഭൂമിയാണ്. കറുപ്പസ്വാമി കൗണ്ടറുടെ പരാതിയിന്മേലാണ് വില്ലേജ് ഓഫിസർ അന്വേഷണം നടത്തിയത്.

വില്ലേജ് ഓഫീസിലെഎ ആൻഡ് ബി രജിസ്റ്റർ പ്രകാരം സർവേ നമ്പർ 1129 / 2 ലെ ഭൂമി ആദിവാസിയായ പൊത്തയുടെ പേരിൽ സർവേ ചെയ്തിട്ടുള്ളതാണെന്ന് കണ്ടെത്തി. ഇക്കാര്യം തഹസിൽദാർക്ക് റിപ്പോർട്ട് ചെയ്തു. അഞ്ച് ഏക്കർ 65 സെ ന്റ് (2.29 ഹെക്ടർ) ഭൂമിയാണ് പൊത്തുയുടെ പേരിലുള്ളത്. എന്നാൽ, പൊത്ത മരണപ്പെട്ടു. അദ്ദേഹത്തിന്റെ അവകാശികൾ തങ്ങളുടെ ഭൂമി വ്യാജരേഖ ചമച്ച പലരും കൈയേറിയതായി പരാതി നൽകിയിട്ടുണ്ടെന്നും റിപ്പോർട്ടിൽ രേഖപ്പെടുത്തി. ഭൂമിയിന്മേൽ അവകാശമുണ്ടെന്ന മല്ലീശ്വരിയുടെ വാദം ശരിവെക്കുയാണ് വില്ലേജ് ഓഫിസരുടെ റിപ്പോർട്ട്. എന്നിട്ടും ഗ്രാമപഞ്ചായത്ത് അംഗം ആദിവാസിയായ തനിക്കെതിരെ പാരതി നൽകിയെന്നാണ് മല്ലീശ്വരി പറയുന്നത്.  

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.