വിഴിഞ്ഞത്ത് മയക്കുമരുന്നിന് അടിമയായ മകനെ മാതാവ് കഴുത്തുഞെരിച്ചു കൊന്നു; അറസ്റ്റ് ഒരു വർഷത്തിനുശേഷം

തിരുവനന്തപുരം: വിഴിഞ്ഞത്ത് മയക്കുമരുന്നിന് അടിമയായ മകനെ അമ്മ കഴുത്ത് ഞെരിച്ച് കൊന്നു. സംഭവത്തിൽ മാതാവ് നാദിറ (43) അറസ്റ്റിലായി. ഒരു വർഷത്തിന് ശേഷമാണ് പ്രതിയെ പൊലീസ് പിടികൂടിയത്. തിരുവനന്തപുരം വിഴിഞ്ഞം സ്വദേശി സിദ്ദിഖ് (20) ആണ് ഒരു വർഷം മുമ്പ് ദുരൂഹ സാഹചര്യത്തിൽ മരിച്ചത്.

കഴിഞ്ഞ വര്‍ഷം സെപ്തംബറിലാണ് 20 കാരനായ സിദ്ദിഖിന്‍റെ ദുരൂഹമരണം. തൂങ്ങിമരണമാണെന്നായിരുന്നു സിദ്ദിഖിന്‍റെ അമ്മയും സഹോദരിയും പൊലീസിന് മൊഴി നല്‍കിയത്. എന്നാല്‍, പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ സിദ്ദീഖിനെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയതാണെന്ന് വ്യക്തമായി.

തുടര്‍ന്ന് നാദിറയെ പൊലീസ് വിശദമായി ചോദ്യം ചെയ്തു. ഇതോടെ ഇവർ കുറ്റം സമ്മതിക്കുകയായിരുന്നു. മകൻ ലഹരിക്ക് അടിമയാണെന്നും തന്നെയും മകളെയും നിരന്തരം ഉപദ്രവിച്ചിരുന്നതായി നാദിറ പൊലീസിന് മൊഴി നൽകി.

നാദിറ വീട്ടുജോലിക്ക് പോയി കിട്ടുന്ന വരുമാനം കൊണ്ടാണ് കുടുംബം പുലര്‍ത്തിയിരുന്നത്. കൃത്യം നടക്കുന്ന ദിവസവും സഹോദരിയെ സിദ്ദിഖ് മർദിച്ചു. ഇത് തടയാൻ ശ്രമിക്കുന്നതിനിടയിലാണ് മരണം സംഭവിച്ചതെന്ന് നാദിറ മൊഴി നൽകി.

ദൃക്സാക്ഷികളില്ലാത്ത കേസ് ശാസ്ത്രീയ അന്വേഷണത്തിലൂടെയാണ് പൊലീസ് തെളിയിച്ചത്.

Tags:    
News Summary - A mother strangles to death her drug-addicted son

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.