മ​ന്ത്രി​മാ​ർ ജ​ന​ങ്ങ​ളി​ലേ​ക്കി​റ​ങ്ങി പ്ര​വ​ർ​ത്തി​ക്ക​ണ​മെ​ന്ന്​ സി.​പി.​എം

തി​രു​വ​ന​ന്ത​പു​രം: ഇ​ട​തു​സ​ർ​ക്കാ​റി​ലെ മ​ന്ത്രി​മാ​ർ ജ​ന​ങ്ങ​ളി​ലേ​ക്കി​റ​ങ്ങി പ്ര​വ​ർ​ത്തി​ക്ക​ണ​മെ​ന്ന്​ സി.​പി.​എം സം​സ്ഥാ​ന​സ​മി​തി​യു​ടെ നി​ർ​ദേ​ശം. സി.​പി.​എം മ​ന്ത്രി​മാ​ർ ജാ​ഗ്ര​ത​യോ​ടെ പ്ര​വ​ർ​ത്തി​ക്ക​ണ​മെ​ന്ന്, വി​മ​ർ​ശ​ന​ങ്ങ​ളോ​ട് പ്ര​തി​ക​രി​ക്ക​വെ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നും പ​റ​ഞ്ഞു.

ആ​ഭ്യ​ന്ത​രം ഉ​ൾ​പ്പെ​ടെ വി​വി​ധ വ​കു​പ്പു​ക​ൾ​ക്കെ​തി​രെ സം​സ്ഥാ​ന സ​മി​തി യോ​ഗ​ത്തി​ൽ വി​മ​ർ​ശ​ന​മു​ണ്ടാ​യ​താ​യി യോ​ഗ​ശേ​ഷം ന​ട​ത്തി​യ വാ​ർ​ത്ത സ​മ്മേ​ള​ന​ത്തി​ൽ സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ൻ സ​മ്മ​തി​ച്ചു. മ​ന്ത്രി​മാ​ർ സ​ജീ​വ​മാ​ക​ണ​മെ​ന്ന്​ നി​ർ​ദേ​ശി​ച്ച​താ​യ മാ​ധ്യ​മ വാ​ർ​ത്ത​ക​ൾ അ​ദ്ദേ​ഹം സ്ഥി​രീ​ക​രി​ച്ചു. മ​ന്ത്രി​മാ​ർ ഓ​ൺ​ലൈ​ൻ യോ​ഗ​ങ്ങ​ൾ കു​റ​ക്ക​ണം. പൊ​ലീ​സ്​ വ​കു​പ്പ്​ എ​ക്കാ​ല​ത്തും വി​മ​ർ​ശ​ന​വി​ധേ​യ​മാ​ണ്. മ​ന്ത്രി​മാ​രെ മാ​റ്റ​ത്ത​ക്ക സ്ഥി​തി​യു​ണ്ടെ​ന്ന അ​ഭി​പ്രാ​യം സി.​പി.​എ​മ്മി​നി​ല്ല. പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ വ​രു​ത്തേ​ണ്ട മാ​റ്റ​ങ്ങ​ളെ കു​റി​ച്ച്​ പാ​ർ​ട്ടി നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. മ​ന്ത്രി​സ​ഭ പു​നഃ​സം​ഘ​ട​ന വാ​ർ​ത്ത​ക​ൾ ത​ള്ളി​യ കോ​ടി​യേ​രി, സി.​പി.​എ​മ്മി​ൽ​നി​ന്ന്​ ആ​രെ​യും മ​ന്ത്രി​സ​ഭ​യി​ൽ​നി​ന്ന്​ ഒ​ഴി​വാ​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്നി​ല്ലെ​ന്നും പ​റ​ഞ്ഞു.

മ​ന്ത്രി​മാ​ർ ത​ങ്ങ​ളു​ടെ ഓ​ഫി​സി​ന്‍റെ പ്ര​വ​ർ​ത്ത​ന​ത്തി​ൽ​കൂ​ടി ശ്ര​ദ്ധി​ക്ക​ണ​മെ​ന്ന് സം​സ്ഥാ​ന സ​മി​തി​യി​ൽ ന​ട​ന്ന ച​ർ​ച്ച​ക്ക് മ​റു​പ​ടി​യാ​യി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ പ​റ​ഞ്ഞു. മ​ന്ത്രി​മാ​ർ​ക്ക് പ​രി​ച​യ​ക്കു​റ​വു​ണ്ട് എ​ന്ന​ത് വ​സ്തു​ത​യാ​ണ്. എ​ന്നാ​ൽ, അ​വ​ർ അ​വ​സ​ര​ത്തി​നൊ​ത്ത്​ ഉ​യ​രു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ. ഒ​ന്നാം പി​ണ​റാ​യി സ​ർ​ക്കാ​റു​മാ​യി താ​ര​ത​മ്യം ചെ​യ്യു​മ്പോ​ൾ ഈ ​സ​ർ​ക്കാ​റി​ലെ മ​ന്ത്രി​മാ​രു​ടെ പ്ര​വ​ർ​ത്ത​നം മെ​ച്ച​മ​ല്ലെ​ന്ന വി​മ​ർ​ശ​ന​ത്തി​നും അ​ദ്ദേ​ഹം മ​റു​പ​ടി ന​ൽ​കി. 'ഒ​ന്നാം സ​ർ​ക്കാ​റും ര​ണ്ട് വ​ർ​ഷ​മൊ​ക്കെ എ​ത്തി​യ​പ്പോ​ഴാ​ണ് മി​ക​ച്ച നി​ല​യി​ലേ​ക്ക് വ​ന്ന​ത്. വി​മ​ർ​ശി​ച്ച​തു​പോ​ലു​ള്ള പ്ര​ശ്ന​ങ്ങ​ളൊ​ന്നു​മി​ല്ല. എ​ങ്കി​ലും പാ​ർ​ട്ടി​യു​ടെ പ്ര​തീ​ക്ഷ​ക്കൊ​ത്ത് വ​ര​ണ​മെ​ന്ന നി​ർ​ദേ​ശം ഉ​ൾ​ക്കൊ​ള്ളു​ന്നു' -പി​ണ​റാ​യി പ​റ​ഞ്ഞു.

വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി ഓ​ഫി​സു​ക​ളി​ലെ​ത്തു​ന്ന ജ​ന​ങ്ങ​ളോ​ടു​ള്ള പെ​രു​മാ​റ്റം ശ്ര​ദ്ധി​ക്ക​ണം. പ​റ്റു​ന്ന കാ​ര്യ​ങ്ങ​ൾ ചെ​യ്‌​തു​കൊ​ടു​ക്ക​ണം. മ​ന​സ്സ്​ മ​ടു​പ്പി​ക്കു​ന്ന പെ​രു​മാ​റ്റം ഉ​ണ്ടാ​ക​രു​തെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

ബാ​ല​ഗോ​കു​ലം പ​രി​പാ​ടി​യി​ൽ പ​​ങ്കെ​ടു​ത്ത​തി​ൽ​ കോ​ഴി​ക്കോ​ട്​ മേ​യ​ർ തെ​റ്റ്​ സ​മ്മ​തി​ച്ച​താ​യി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ൻ പ​റ​ഞ്ഞു. അ​വ​രു​ടെ ന​ട​പ​ടി​യെ കോ​ഴി​ക്കോ​ട്​ ജി​ല്ല സെ​ക്ര​ട്ട​റി ത​ള്ളി​പ്പ​റ​ഞ്ഞു. അ​ത്​ ത​ന്നെ​യാ​ണ്​ ന​ട​പ​ടി. ചി​ല മേ​യ​ർ​മാ​രു​ടെ ധാ​ര​ണ നാ​ട്ടി​ൽ ന​ട​ക്കു​ന്ന എ​ല്ലാ പ​രി​പാ​ടി​ക​ളി​ലും പ​​ങ്കെ​ടു​ക്ക​ണ​മെ​ന്നാ​ണ്. മു​മ്പ്​ ഇ​തി​നേ​ക്കാ​ൾ വ​ലി​യ ഒ​രു നേ​താ​വ്​ കൊ​ല്ല​ത്ത്​ ഇ​ങ്ങ​നെ പോ​യി​ട്ടു​ണ്ട്. അ​തി​ൽ സി.​പി.​എം ന​ട​പ​ടി​യും എ​ടു​ത്തു. ക​ർ​ക്ക​ട​ക വാ​വ്​ സം​ബ​ന്ധി​ച്ച പി. ​ജ​യ​രാ​ജ​ന്‍റ സ​മൂ​ഹ മാ​ധ്യ​മ പ്ര​സ്താ​വ​ന​യി​ൽ പാ​ർ​ട്ടി വി​രു​ദ്ധ​മാ​യ കാ​ര്യ​ങ്ങ​ളു​ണ്ടാ​യി​രു​ന്നു. അ​ത്​ അ​ദ്ദേ​ഹം ത​ന്നെ പി​ൻ​വ​ലി​ച്ചു.

റോ​ഡി​ലെ കു​ഴി പ്ര​ചാ​ര​ണ​മാ​ക്കി​യ സി​നി​മ പോ​സ്റ്റ​റി​നെ​തി​രാ​യ സ​മൂ​ഹ മാ​ധ്യ​മ ആ​ക്ര​മ​ണം സി.​പി.​എ​മ്മി​ന്‍റെ ബാ​ധ്യ​ത​യ​ല്ല. ജ​മ്മു-​ക​ശ്മീ​ർ സം​ബ​ന്ധി​ച്ച കെ.​ടി. ജ​ലീ​ലി​ന്‍റെ പ്ര​സ്താ​വ​ന സം​ബ​ന്ധി​ച്ച വി​വാ​ദം താ​ൻ ക​ണ്ടി​ട്ടി​ല്ലെ​ന്നും പ​രി​ശോ​ധി​ച്ച​ശേ​ഷം മ​റു​പ​ടി പ​റ​യാ​മെ​ന്നും കോ​ടി​യേ​രി പ​റ​ഞ്ഞു.​

എൽ.ഡി.എഫ് സർക്കാരിനെ അട്ടിമറിക്കാൻ നീക്കം നടക്കുന്നു -കോടിയേരി

തിരുവനന്തപുരം: എൽ.ഡി.എഫ് സർക്കാരിനെ അട്ടിമറിക്കാൻ പലനാളുകളായി ശ്രമം നടക്കുകയാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. കേരള സർക്കാരിനെ സംരക്ഷിക്കണമെന്ന് കേന്ദ്ര കമ്മിറ്റി ആഹ്വാനം ചെയ്തിട്ടുണ്ട്. കേന്ദ്ര സർക്കാർ സംസ്ഥാനത്തോട് കാണിക്കുകയാണ്. ഈ വിവേചനം വികസന പ്രവർത്തനങ്ങൾക്ക് തടസ്സം സൃഷ്ടിക്കുകയാണെന്നും കോടിയേരി ആരോപിച്ചു. സി.പി.എം നേതൃയോഗത്തിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കോടിയേരി.

ഗവർണറെ ഉപയോഗിച്ചും സർക്കാരിനെതിരെ നീക്കം നടക്കുകയാണ്. ഗവർണർ ഇടപെടേണ്ട രീതിയിൽ അല്ല പ്രവർത്തിക്കുന്നത്. അത് ജനാധിപത്യത്തെ ദുർബലപ്പെടുത്തും. ബോധപൂർവമുള്ള കളിയാണിത്. മറ്റ് പല സംസ്ഥാനങ്ങളിലും ഗവർണറെ ഉപയോഗിച്ച് സർക്കാരിനെ താഴെയിറക്കിയിട്ടുണ്ട്. ഇപ്പോഴത്തെ സമീപനം സാധാരണ രീതിയിൽ ഉള്ളതെന്നും കോടിയേരി വ്യക്തമാക്കി. കിഫ്ബിയെ ഉൾപ്പെടെ തകർക്കാൻ ശ്രമിക്കുകയാണെന്നും തോമസ് ഐസക്കിന് എതിരായ ഇ.ഡി നീക്കം എന്തിനു വേണ്ടിയാണെന്ന് വ്യക്തമാണെന്നും കോടിയേരി പറഞ്ഞു.  

Tags:    
News Summary - A move is underway to topple the LDF government - Kodiyeri

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.