1.2 കിലാ കഞ്ചാവുമായി അസം സ്വദേശി കോട്ടയത്ത് അറസ്റ്റിൽ

കോട്ടയം: നഗരത്തിൽ വിൽപ്പനയ്ക്ക് എത്തിച്ച 1.2 കിലാ കഞ്ചാവുമായി അസം സ്വദേശിയെ എക്സൈസ് അറസ്റ്റ് ചെയ്തു. അസമിലെ നാഗോൺ കാമപുർ പരിധിയിൽ താമസിക്കുന്ന ഉമർ ഫാറൂഖിയെയാണ് എക്സൈസ് സംഘം പിടികൂടിയത്.

വ്യാഴാഴ്ച രാത്രി എട്ടുമണിയോടുകൂടി കോട്ടയം കെ.എസ്.ആർ.ടി.സി ബസ്റ്റാൻഡ് ഭാഗത്തായിരുന്നു സംഭവം. എക്സൈസ് ഇൻസ്പെക്ടർ ഫിലിപ്പ് തോമസ് ,കോട്ടയം എക്സൈസ് ഇന്റലിജൻസ് ആൻഡ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ എന്നിവർ അടങ്ങുന്ന സംഘമാണ് പരിശോധന നടത്തിയത്.

അസമിൽ നിന്നും കേരളത്തിലേക്ക് കഞ്ചാവ് കടത്തിക്കൊണ്ടുവന്ന് വിൽപന നടത്തുകയായിരുന്നു പ്രതി.

Tags:    
News Summary - A native of Assam was arrested in Kottayam with 1.2 kilograms of ganja

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.