നവജാത ശിശുവിനെ വില്‍പ്പന നടത്തിയത് മൂന്ന് ലക്ഷം രൂപയ്ക്ക്: കുഞ്ഞിനെ ശിശുക്ഷേമ സമിതിയുടെ സംരക്ഷണയിലേക്ക് മാറ്റി

തിരുവനന്തപുരം: തൈക്കാട് ആശുപത്രിയില്‍ നവജാത ശിശുവിനെ വില്‍പ്പന നടത്തിയത് മൂന്ന് ലക്ഷം രൂപയ്ക്കാണെന്ന് വ്യക്തമായി. പണം വാങ്ങിയാണ് കുഞ്ഞിനെ വിറ്റതെന്ന് നേരത്തെ വ്യക്തമായിരുന്നു​. മൂന്ന് ലക്ഷം രൂപക്കാണ് കുഞ്ഞിനെ വിൽപ്പന നടത്തിയതെന്ന് കുഞ്ഞിനെ വാങ്ങിയ കരമന സ്വദേശി വെളിപ്പെടുത്തിയിരുന്നു. തിരുവല്ല സ്വദേശിനിയാണ് മൂന്നുലക്ഷം രൂപ നൽകി കുട്ടിയെ വാങ്ങിയത്. പ്രസവം കഴിഞ്ഞ് വീട്ടിലേക്കു പോകുംമുൻപു തന്നെ ആശുപത്രിയിൽ വച്ച് വിൽപന നടത്തുകയായിരുന്നു.

പണം നല്‍കിയ കുഞ്ഞിനെ വാങ്ങിയ ആളില്‍ നിന്ന് കുട്ടിയെ പൊലീസ് വീണ്ടെടുത്തിരിക്കുകയാണ്. 11 ദിവസം പ്രായമുള്ള കുഞ്ഞിനെയാണ് വിറ്റത്. വീണ്ടെടുത്ത കുഞ്ഞിനെ ശിശുക്ഷേമ സമിതിയുടെ സംരക്ഷണയിലേക്ക് മാറ്റിയിരിക്കുകയാണ്. സംഭവത്തില്‍ കര്‍ശന നടപടിയുണ്ടാകുമെന്ന് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി പറഞ്ഞു. ഈ മാസം ഏഴിനാണ് കുഞ്ഞിനെ പ്രസവിച്ചത്. ഏപ്രില്‍ 10നാണ് കരമന സ്വദേശി നവജാത ശിശുവിനെ വാങ്ങിയത്. 

ഇതിനിടെ, തൈക്കാട് ആശുപത്രിയില്‍ നവജാത ശിശുവിനെ വിറ്റുവെന്ന ആരോപണത്തില്‍ മന്ത്രി വീണ ജോര്‍ജ് റിപ്പോര്‍ട്ട് തേടി. ഇതുസംബന്ധിച്ച് അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്ക് മന്ത്രി നിര്‍ദേശം നല്‍കി.

Tags:    
News Summary - A newborn baby was sold for Rs 3 lakh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.