മെച്ചപ്പെട്ട ജീവിതവും ആരോഗ്യവും പ്രദാനം ചെയ്യുന്ന ഭക്ഷണരീതികൾ പ്രോത്സാഹിപ്പിക്കുന്നതിന് ഊന്നൽ നൽകും-പി. പ്രസാദ്

തിരുവനന്തപുരം: മെച്ചപ്പെട്ട ജീവിതവും ആരോഗ്യവും പ്രദാനം ചെയ്യുന്ന ഭക്ഷണരീതികൾ പ്രോത്സാഹിപ്പിക്കുന്നതിന് ഊന്നൽ നൽകുമെന്ന് പി. പ്രസാദ്. ദ്വിതീയ കാർഷിക മേഖലയിലെ പ്രവർത്തനങ്ങൾക്ക് കൂടുതൽ ഊർജം പകരാൻ കൃഷി വകുപ്പ് നടപ്പിലാക്കുന്ന സുപ്രധാന പദ്ധതിയായ കേരളഗ്രോ സ്റ്റോറുകളുടെയും ചെറുധാന്യ കൃഷിയും അവയുടെ മൂല്യ വർധന ഉൽപ്പന്നങ്ങളുടെ പ്രോത്സാഹനവും ലക്ഷ്യം വച്ച് നടപ്പിലാക്കുന്ന മില്ലറ്റ് കഫേകളുടെ ഉദ്ഘാടനവും നിർവഹിക്കുകയായിരുന്നു മന്ത്രി.

കൃഷിക്കൂട്ടങ്ങൾ, എഫ്.പി.ഒകൾ എന്നിവയുടെ നേതൃത്വത്തിൽ മില്ലറ്റ് ഉൽപ്പന്നങ്ങൾ, മില്ലറ്റ് പാചക വിഭവങ്ങൾ എന്നിവ മലയാളികളെ പരിചയപ്പെടുത്തുന്ന മില്ലറ്റ് കഫേകളും എല്ലാ ജില്ലകളിലും പ്രവർത്തനം ആരംഭിക്കും. ഇതിനായി ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മില്ലറ്റ് റിസർച്ചിൽ നിന്നും പാചക പരിശീലനവും നൽകും മന്ത്രി പറഞ്ഞു.

മില്ലറ്റ് കൃഷി വ്യാപിപ്പിക്കുന്നതോടൊപ്പം മില്ലറ്റ് കർഷകരുടെ വരുമാന വർധനവ് ഉറപ്പാക്കാനും മില്ലറ്റ് കഫേകൽ ഉപകരിക്കും. അട്ടപ്പാടി മില്ലറ്റ് വില്ലേജിൽ സ്ഥാപിച്ചപോലുള്ള ചെറുധാന്യ സംസ്കരണ യൂനിറ്റ് ആലപ്പുഴയിൽ ആരംഭിക്കുന്നതിന് നടപടി സ്വീകരിച്ചു വരികയാണ്. അരിയാഹാരം കഴിക്കുന്ന മലയാളി അരിയാഹാരം കുറക്കുന്ന മലയാളിയായി മാറാൻ നമ്മുടെ ജീവിതശൈലി കാരണമായെന്നും മന്ത്രി പറഞ്ഞു.

ഇന്ത്യയിൽ ആദ്യമായിട്ടാണ് സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിൽ അന്തർദേശീയ നിലവാരമുള്ള ഒരു ബ്രാൻഡ് കൃഷി വകുപ്പിൻറെ ഇടപെടലിലൂടെ സാധ്യമാകുന്നത്. ഓൺലൈൻ സംവിധാനങ്ങളായ ആമസോൺ, ഫ്ലിപ്‌കാർട്ട് എന്നീ സ്ഥാപനങ്ങളുമായി ഇടപെട്ട് വിവിധ മൂല്യ വർധിത ഉൽപ്പന്നങ്ങൾക്ക് നടപടി സ്വീകരിച്ചു. മാർക്കറ്റുകൾക്ക് പുറമെ ഗുണമേന്മയുള്ള കർഷകരുടെ ഉൽപ്പന്നങ്ങൾ കേരളത്തിലെ പൊതുജനങ്ങൾക്ക് ലഭ്യമാക്കുന്ന തരത്തിലാണ് കേരളഗ്രോ ബ്രാൻഡ് ഷോപ്പുകൾ കേരളത്തിലെ എല്ലാ ജില്ലകളിലും ആരംഭിക്കുന്നത്.

വിവിധ കൃഷികൂട്ടങ്ങൾ എഫി.പി.ഒ കൾ കർഷക ഗ്രൂപ്പുകൾ തുടങ്ങിയവയുടെ നേതൃത്വത്തിൽ ഏതാണ്ട് 3000 ത്തോളം മൂല്യ വർധിത ഉൽപ്പന്നങ്ങൾ തയാറാക്കയിട്ടുണ്ട്. അതിൽ 800 ഓളം ഉൽപ്പന്നങ്ങൾ കേരളഗ്രോ ബ്രാൻഡിൽ ഗുണമേന്മ മാനദണ്ഡങ്ങൾ പൂർത്തീകരിച്ച് വിൽപ്പനക്കായി തയാറായിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

ചടങ്ങിൽ കഴക്കൂട്ടം എം.എൽ.എ കടകംപള്ളി സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു. ചലച്ചിത്രതാരം മാലാ പാർവതി വിശിഷ്ടാതിഥിയായി. 

Tags:    
News Summary - Emphasis will be placed on promoting better lifestyles and health-promoting diets—P. Prasad

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.