കോഴിക്കോട്: ഗസ്സയിലെ ഹമാസ് തലവൻ യഹ്യ സിൻവാർ രചിച്ച നോവൽ ‘അശ്ശൗകു വൽ ഖറൻഫുൽ’ മലയാളത്തിലെത്തുന്നു. ‘മുൾച്ചെടിയും കരയാമ്പൂവും’ എന്ന പേരിൽ എസ്.എം. സൈനുദ്ദീൻ മൊഴിമാറ്റംചെയ്ത നോവൽ പ്രകാശനം മേയ് ആറിന് വൈകീട്ട് 4.30ന് കോഴിക്കോട് ഹിറ സെന്ററിൽ നടക്കും.
പി.കെ. പാറക്കടവ്, സി. ദാവൂദ്, അശ്റഫ് കീഴുപറമ്പ്, പി.കെ. നിയാസ്, ഡോ. കൂട്ടിൽ മുഹമ്മദലി, എസ്.എം. സൈനുദ്ദീൻ തുടങ്ങിയവർ പങ്കെടുക്കും. ഐ.പി.എച്ച് ആണ് പ്രസാധകർ. ഫലസ്തീൻ ജനതയുടെ വേദനകളും പ്രതീക്ഷകളും നിറയുന്ന നോവൽ ഫലസ്തീൻ വിമോചന പോരാട്ടത്തിന്റെ കഥ കൂടിയാണ്. 1988ൽ നീണ്ട 23 വർഷത്തോളം നാലു ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ട് ഇസ്രായേൽ തടവറയിൽ കഴിയവേയാണ് സിൻവാർ ഇത് എഴുതിത്തീർത്തത്.
തന്റെ ഓർമകളും ജനങ്ങളുടെ വേദനകളും പ്രതീക്ഷയും കഥകളും കോർത്തിണക്കിയുള്ള സർഗാത്മക രചനയാണെങ്കിലും സംഭവങ്ങൾ യഥാർഥമാണ്. 1967ലെ യുദ്ധത്തിൽ അറബ് സൈന്യത്തിനേറ്റ തിരിച്ചടി മുതൽ അൽഅഖ്സ ഇൻതിഫാദ പൊട്ടിപ്പുറപ്പെടുന്നത് വരെയുള്ള ഫലസ്തീൻ ചരിത്രത്തിലെ മിക്ക സംഭവങ്ങളും നോവലിലുണ്ട്. ചെറുത്തുനിൽപിന്റെ മനോഹര അവതരണം കൂടിയാണ് പുസ്തകം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.