കോഴിക്കോട്: സംസ്ഥാന ബജറ്റിൽ കോഴിക്കോട്ടുകാരനായ ആറു വയസ്സുകാരൻ വരച്ച ചിത്രവും. പരസ്യ മേഖലയിൽ ജോലി ചെയ്യുന്ന ജോബി ജോസഫിെൻറയും ഗുരുവായൂരപ്പൻ കോളജിലെ ഇംഗ്ലീഷ് വിഭാഗം അധ്യാപികയും കവിയുമായ ആര്യ ഗോപിയുടെയും മകൻ ജഹാൻ ജോബി വരച്ച ചിത്രമാണ് ബജറ്റിൽ ഉൾപ്പെടുത്തിയത്.
വേദവ്യാസ സ്കൂൾ രണ്ടാംതരം വിദ്യാർഥിയായ ജഹാൻ വരച്ച തിരമാലകൾ നിറഞ്ഞ കടലിലൂടെ തോണിതുഴഞ്ഞുപോവുന്നയാളുടെ ചിത്രമാണ് ബജറ്റിലേക്ക് െതരഞ്ഞെടുക്കപ്പെട്ടത്. ബജറ്റിെൻറ ഇംഗ്ലീഷ് പതിപ്പിെൻറ അവസാന ചട്ടയിലാണ് ചിത്രം ഉൾപ്പെടുത്തിയത്. ചിത്രംവര ആരുടെയും കീഴിയിൽ പഠിച്ചിട്ടില്ലെങ്കിലും കോഴിക്കോട് ആർട്ട് ഗാലറിയിലും ഓൺലൈനായും ജഹാൻ ചിത്രപ്രദർശനം സംഘടിപ്പിച്ചിരുന്നു.
ബജറ്റ് പ്രസംഗത്തിൽ വിവിധ കുട്ടികളുടെ രചനകളാണ് ഉൾപ്പെടുത്തിയതെന്ന് ധനമന്ത്രി ഡോ. തോമസ് ഐസക്തന്നെയാണ് ഫേസ്ബുക്കിലൂടെ അറിയിച്ചത്. ഇതിലും ജഹാെൻറ പേരെടുത്തുപറഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.