അ​ഞ്ചു​വ​യ​സ്സു​കാ​ര​ന്‍റെ മൂ​ക്കി​ൽ എ​ട്ടു​മാ​സം മു​മ്പ് കു​ടു​ങ്ങി​യ പി​ൻ. എ​ക്സ്​​റേ ചി​ത്രം

അഞ്ചുവയസ്സുകാരന്‍റെ മൂക്കിൽ എട്ടുമാസം മുമ്പ് കുടുങ്ങിയ പിൻ പുറത്തെടുത്തു

വണ്ടൂർ: അഞ്ചുവയസ്സായ ആൺകുട്ടിയുടെ മൂക്കിൽ എട്ടുമാസമായി കുടുങ്ങിക്കിടന്നിരുന്ന സേഫ്റ്റി പിൻ നിംസ് ഹോസ്പിറ്റലിൽനിന്ന് നീക്കം ചെയ്തു.പോരൂർ അയനിക്കോട് സ്വദേശിയായ കുട്ടിയുടെ മൂക്കിലായിരുന്നു പിൻ. നിംസ് ആശുപത്രി എമർജൻസി വിഭാഗം ഡോ. രമേശിന്റെ സഹായത്തോടെ ഇ.എൻ.ടി ഡോക്ടർ ഫാരിഷ ഹംസയുടെ നേതൃത്വത്തിൽ നടത്തിയ ഒരുമണിക്കൂർ നീണ്ട പ്രയത്നത്തിനൊടുവിൽ ഓപറേഷൻ കൂടാതെതന്നെ പിൻ പുറത്തെടുക്കുകയായിരുന്നു.

ത്വക് സംബന്ധമായ അസുഖത്തിന് ചികിത്സ തേടി ആശുപത്രിയിൽ എത്തിയതായിരുന്നു കുട്ടി.പലതവണ ചികിത്സ നൽകിയിട്ടും അസുഖം ഭേദമാവാത്തതിനെത്തുടർന്ന് ത്വക്ക് ഡോക്ടർ ആയിഷ സപ്ന നടത്തിയ അന്വേഷണത്തിലാണ് മാസങ്ങൾക്കുമുമ്പ് പിൻ മൂക്കിൽ പോയ സംഭവം പറയുന്നത്. മൂക്കിനുള്ളിലകപ്പെട്ട പിൻ പിന്നീട് പുറത്തേക്ക് പോയതായും കുട്ടിയും കുടുംബവും പറഞ്ഞു.

എന്നാൽ, വിശദപരിശോധനയിൽ കുട്ടിയുടെ മൂക്കിനകത്ത് പിൻ ഉണ്ടെന്ന് കണ്ടെത്തി. എട്ടുമാസത്തോളം മൂക്കിനകത്ത് ഇരുന്നതുകാരണം കോശങ്ങൾ വളർന്ന് പിൻ ശരീരത്തിനുള്ളിൽ അകപ്പെട്ട അവസ്ഥയിൽ ആയിരുന്നെന്ന് എക്സ്റേയിൽ വ്യക്തമായി. പിൻ കണ്ടെത്തിയിരുന്നില്ലെങ്കിൽ ഭാവിയിൽ കുട്ടിയിൽ ആരോഗ്യ പ്രശ്നങ്ങൾക്ക് ഇടയാക്കുമായിരുന്നെന്ന് ഡോക്ടർമാർ ചൂണ്ടിക്കാട്ടി. 

Tags:    
News Summary - A pin stuck in the nose of a five-year-old boy eight months ago was removed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.