തിരുവനന്തപുരം: കോടതിമുറിയിൽ നിന്ന് പൊലീസുകാരെൻറ മൊബൈല്‍ ഫോണ്‍ േമാഷണം പോയതിൽ അന്തംവിട്ടിരിക്കുകയാണ് പൊലീസ് പട.
സംഭവം നടന്ന് രണ്ടു ദിവസമായിട്ടും മൊബൈൽ കണ്ടെത്താനായില്ല. തിരുവനന്തപുരം അഡീഷനല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി കേസുകള്‍ പരിഗണിക്കുന്നതിനിടെ, കഴിഞ്ഞദിവസം രാവിലെയാണ് സംഭവം. കോടതി മുറിയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പേട്ട സ്േറ്റഷനിലെ സിവില്‍ പൊലീസ് ഓഫിസര്‍ വി.ജി. ഷൈനിെൻറ 13,259 രൂപ വിലയുള്ള ഫോണാണ് മോഷ്ടിച്ചത്.
കോടതിയിലെ സൈഡ് ബെഞ്ചിൽ മൊബൈൽ െവച്ച ശേഷം പെറ്റിക്കേസുകളുടെ ഫയലെടുക്കാന്‍ കോടതി ഓഫിസിലേക്ക് പോയപ്പോഴായിരുന്നു മോഷണം. മൊബൈലിലേക്ക് വിളിച്ചുനോക്കിയെങ്കിലും സ്വിച്ഒാഫ് ആയിരുന്നു.
കോവിഡ് നിയന്ത്രണങ്ങള്‍ക്കുശേഷം പ്രതികൾക്ക് കോടതിയില്‍ പ്രവേശിക്കാന്‍ അനുമതി ലഭിച്ചിട്ട് ദിവസങ്ങളേ ആയിട്ടുള്ളൂ. കോടതി ഡ്യൂട്ടിയില്‍നിന്ന് വിട്ടുനില്‍ക്കാന്‍ കഴിയാതിരുന്നതിനാല്‍ ഫോണ്‍ നഷ്ടപ്പെട്ട വിവരം കൃത്യസമയത്ത് പൊലീസില്‍ അറിയിക്കാൻ കഴിയാതിരുന്നതും ഫോൺ കണ്ടെത്തുന്നതിൽ ബുദ്ധിമുട്ടായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.