തിരുവനന്തപുരം: ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറെ പുകഴ്ത്തി എസ്.എൻ.ഡി.പി നേതാവ് വെള്ളാപ്പള്ളി നടേശൻ. രാജീവ് ചന്ദ്രശേഖർ തൊട്ടതെല്ലാം പൊന്നാക്കിയ ആളും വിജയിച്ച വ്യവസായിയുമാണെന്നായിരുന്നു വെള്ളാപ്പള്ളിയുടെ പ്രതികരണം.
ആരോടും കുശുമ്പില്ലാത്ത മാന്യനാണ് അദ്ദേഹം. രാഷ്ട്രീയം അമ്മാനമാടാൻ അദ്ദേഹത്തിന് കഴിയുമെന്നും വെള്ളാപ്പള്ളി പറഞ്ഞു. രാജീവ് ചന്ദ്രശേഖറുമായി തനിക്ക് നല്ല സൗഹൃദമാണെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേർത്തു.
ഞായറാഴ്ചയാണ് ബി.ജെ.പി കേന്ദ്രനേതൃത്വം രാജീവ് ചന്ദ്രശേഖറിനെ സംസ്ഥാന അധ്യക്ഷനായി തെരഞ്ഞെടുത്തത്. ഐക്യകണ്ഠ്യേനയാണ് രാജീവ് ചന്ദ്രശേഖറിന് പാർട്ടി അധ്യക്ഷനായി തെരഞ്ഞെടുത്തത്. കെ. സുരേന്ദ്രന്റെ പിൻഗാമിയായാണ് നിയമനം.
സംഘപരിവാറിൽ നിന്നല്ലാതെ പാർട്ടി അധ്യക്ഷ സ്ഥാനത്തേക്ക് എത്തുന്ന ആദ്യ ബി.ജെ.പി നേതാവാണ് രാജീവ് ചന്ദ്രശേഖർ. 2014ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരത്ത് നിന്ന് മത്സരിച്ച രാജീവ് യു.ഡി.എഫിന്റെ ശശി തരൂരിനോട് പരാജയപ്പെടുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.