അ​ശോ​ക​നു​മാ​യി മ​ന്ത്രി മു​ഹ​മ്മ​ദ് റി​യാ​സ് സം​സാ​രി​ക്കു​ന്നു.

മു​ച്ച​ക്ര വാ​ഹ​ന​ത്തി​നാ​യി ഏ​ഴ് വ​ർ​ഷ​ത്തെ കാ​ത്തി​രി​പ്പ്

വ​ട​ക​ര: മു​ച്ച​ക്ര വാ​ഹ​ന​ത്തി​നാ​യി നാ​ദാ​പു​രം സ്വ​ദേ​ശി അ​ശോ​ക​ൻ ഏ​ഴു വ​ർ​ഷ​മാ​യി അ​പേ​ക്ഷ ന​ൽ​കി കാ​ത്തി​രി​ക്കു​ന്നു. ഒ​ടു​വി​ൽ അ​ദാ​ല​ത്തി​ലേ​ക്ക്. വ​ട​ക​ര​യി​ൽ ന​ട​ന്ന ക​രു​ത​ലും കൈ​ത്താ​ങ്ങും പ​രാ​തി പ​രി​ഹാ​ര അ​ദാ​ല​ത്തി​ലാ​ണ് അ​ശോ​ക​ൻ പ​രാ​തി​യു​മാ​യി എ​ത്തി​യ​ത്.

സ്റ്റേ​ജി​ൽ​നി​ന്നും അ​ശോ​ക​ന്റെ പ​രാ​തി സ്വീ​ക​രി​ക്കാ​ൻ മ​ന്ത്രി മു​ഹ​മ്മ​ദ് റി​യാ​സ് ഇ​റ​ങ്ങി​വ​ന്നു. സാ​മൂ​ഹ്യ ക്ഷേ​മ വ​കു​പ്പ്, ജി​ല്ല പ​ഞ്ചാ​യ​ത്ത് , ​േബ്ലാ​ക്ക് പ​ഞ്ചാ​യ​ത്ത് തു​ട​ങ്ങി പ​ല പ​ദ്ധ​തി​ക​ളി​ലും ഇ​യ്യ​ങ്കോ​ട് കാ​പ്പ​റോ​ട്ട് മു​ക്കി​ൽ അ​ശോ​ക​ൻ അ​പേ​ക്ഷ ന​ൽ​കി​യെ​ങ്കി​ലും ഫ​ല​മു​ണ്ടാ​യി​ല്ല. വാ​ഹ​ന​മി​ല്ലാ​ത്ത​തി​നാ​ൽ പ​ര​സ​ഹാ​യ​മി​ല്ലാ​തെ ഭി​ന്ന​ശേ​ഷി​ക്കാ​ര​നാ​യ അ​ശോ​ക​ന് കോ​വി​ഡി​നു​ശേ​ഷം വീ​ടി​ന് പു​റ​ത്ത് ഇ​റ​ങ്ങാ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ല. ‘എ​നി​ക്കും നി​ങ്ങ​ൾ​ക്കു​മൊ​ക്കെ ന​ട​ക്കാ​ൻ കാ​ലു​ണ്ട്.

അ​തി​ല്ലാ​ത്ത ആ​ളാ​ണ് ഏ​ഴ് കൊ​ല്ല​മാ​യി ക​യ​റി​യി​റ​ങ്ങു​ന്ന​ത്. എ​ത്ര​യും വേ​ഗ​ത്തി​ൽ ഇ​ട​പെ​ട​ണം. പ​രി​ഹാ​ര​മാ​യി​ല്ലെ​ങ്കി​ൽ എ​ന്നെ നേ​രി​ട്ട് വി​ളി​ക്ക​ണം.’ മ​ന്ത്രി പ​റ​ഞ്ഞു.​ഏ​ഴ് വ​ർ​ഷ​മാ​യി ഓ​ഫി​സു​ക​ൾ ക​യ​റി​യി​റ​ങ്ങു​ന്നു എ​ന്ന് പ​റ​ഞ്ഞ​പ്പോ​ൾ ത​ന്നെ മ​ന്ത്രി മു​ഴു​വ​ൻ ഉ​ദ്യോ​ഗ​സ്ഥ​രെ​യും വി​ളി​ച്ചു​വ​രു​ത്തി.

ഏ​ത് പ​ഞ്ചാ​യ​ത്തി​ലാ​യാ​ലും ഒ​രു മ​നു​ഷ്യ​ൻ ഏ​ഴ് വ​ർ​ഷ​മാ​യെ​ന്ന് പ​റ​യു​മ്പോ​ൾ അ​ത് പ​രി​ഹ​രി​ക്ക​ണ്ടേ? ഇ​വി​ടെ​യ​ല്ല അ​വി​ടെ​യാ​ണ് എ​ന്നൊ​ക്കെ പ​റ​ഞ്ഞി​ട്ട് കാ​ര്യ​മി​ല്ല. എ​പ്പോ പ​രി​ഹ​രി​ക്കും. അ​താ​ണ് അ​റി​യേ​ണ്ട​ത്. ന​ട​പ​ടി സ്വീ​ക​രി​ച്ച് റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കാ​ൻ മ​ന്ത്രി ആ​വ​ശ്യ​പ്പെ​ട്ടു.

Tags:    
News Summary - A seven-year wait for a wheelchairv

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.