ശബരിമലയിൽ കാട്ടുപന്നിയുടെ ആക്രമണത്തിൽ പൊലീസുകാരന് പരിക്ക്

പത്തനംതിട്ട: ശബരിമല സന്നിധാനത്ത് കാട്ടുപന്നിയുടെ ആക്രമണത്തിൽ പൊലീസ് ഉദ്യോഗസ്ഥന് പരിക്ക്. കണ്ണൂർ റൂറൽ ഡിസ്ട്രിക്റ്റ് ഹെഡ് ക്വാർട്ടേഴ്സിലെ സീനിയർ സി.പി.ഒ കണ്ണൂർ പയ്യന്നൂർ കണ്ടംകാളി തലോടി വീട്ടിൽ കെ. സത്യനാണ്(52) പരിക്കേറ്റത്.

വ്യാഴാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ ആയിരുന്നു സംഭവം. സന്നിധാനത്തെ പൊലീസ് മെസ്സിൽ നിന്നു ഭക്ഷണം കഴിച്ച് ബാരക്കിലേക്ക് മടങ്ങും വഴി പിന്നിൽ നിന്ന് പാഞ്ഞെത്തിയ പന്നി സത്യനെ കുത്തി വീഴ്ത്തുകയായിരുന്നു.

ആക്രമണത്തിൽ മറിഞ്ഞ് വീണതിനെ തുടർന്ന് തലയ്ക്ക് പരിക്കേറ്റ സത്യനെ സന്നിധാനം സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തലയ്ക്ക് നാല് സ്റ്റിച്ചുകൾ ഇടേണ്ടിവന്ന സത്യനെ വിദഗ്ധ പരിശോധനയ്ക്കായി പത്തനംതിട്ട ജില്ലാ ജനറൽ ആശുപത്രിയിലേക്ക് കൊണ്ടുപോയി.

Tags:    
News Summary - Policeman injured in wild boar attack at Sabarimala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.