മുശാവറയിൽ ഒരു പൊട്ടിത്തെറിയും ഉണ്ടായിട്ടില്ല -ഉമർ ഫൈസി മുക്കം

മലപ്പുറം: സമസ്ത മുശാവറയിൽ ഒരു പൊട്ടിത്തെറിയും ഉണ്ടായിട്ടി​ല്ലെന്ന്​ മുശാവറ അംഗം ഉമർ ഫൈസി മുക്കം. കാവനൂരിൽ എസ്​.കെ.എസ്​.എസ്.എഫ്​ ആദർശ സമ്മേളനം ഉദ്​ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സമസ്ത മുശാവറയിൽനിന്ന് ജിഫ്രി തങ്ങൾ ഇറങ്ങി​പ്പോയെന്ന്​ ചില ചാനലുകൾ കള്ളം പ്രചരിപ്പിക്കുകയാണ്​. ജമാഅത്തെ ഇസ്​ലാമിയെ കൂട്ടുപിടിച്ച്​, മുസ്​ലിംലീഗ്​ അനുകൂലികൾ വാർത്ത സൃഷ്​ടിക്കുകയാണെന്നും ഉമർ ​ഫൈസി മുക്കം ആരോപിച്ചു.

ആരാധനാലയങ്ങളുമായും മദ്രസകളുമായും ബന്ധപ്പെട്ട ഗൗരവ​മുള്ള ചർച്ചകളും തീരുമാനങ്ങളുമാണ്​ മുശാവറയിൽ ഉണ്ടായത്​. ഉ​ത്തരേന്ത്യയിലും മറ്റും ഓരോ പള്ളിയിലും വിഗ്രഹങ്ങൾ ഉണ്ടായിരുന്നു എന്നു പറഞ്ഞ്​ ഓരോന്ന്​ കുത്തിപ്പൊക്കുകയാണ്​. അതിനനുസരിച്ച്​ കോടതികൾ സർവേ നടത്തണമെന്ന്​ പറയുകയാണെന്നും ഉമർ ഫൈസി മുക്കം ചൂണ്ടിക്കാട്ടി.

അതിനിടെ, മുക്കം ഉമർ ഫൈസിക്കെതിരെ രൂക്ഷ വിമർശനവുമായി സമസ്തയിലെ ലീഗ്​ അനുകൂല വിഭാഗത്തിലെ പ്രമുഖനും എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറിയുമായ അബ്ദുസമദ് പൂക്കോട്ടൂർ രംഗത്തെത്തി. സമസ്തയിൽ അധ്യക്ഷന്‍റേത് അവസാന വാക്കാണെന്നും അത് അനുസരിക്കേണ്ടത് സമസ്ത അംഗങ്ങളുടെ കടമയാണെന്നും അദ്ദേഹം പറഞ്ഞു.

സമസ്ത അധ്യക്ഷൻ യോഗത്തിൽ നിന്ന് പുറത്ത് നിൽക്കാൻ പറഞ്ഞാൽ പുറത്തു നിൽക്കണം. ചർച്ചക്ക് ശേഷം എടുക്കുന്ന തീരുമാനത്തിനായി കാത്തിരിക്കാൻ നമ്മൾ ബാധ്യസ്തരാണ്. മുക്കം ഉമർ ഫൈസി നടത്തിയത് ഗുരുതര അച്ചടക്കലംഘനമാണെന്നും അബ്ദുസമദ് പൂക്കോട്ടൂർ ചൂണ്ടിക്കാട്ടി.

ബുധനാഴ്ച കോഴിക്കോട്ട്​​ ചേർന്ന സമസ്ത മുശാവറ യോഗത്തിൽ നിന്ന് അധ്യക്ഷനായ ജിഫ്​രി തങ്ങൾ ഇറങ്ങിപ്പോയെന്നാണ് റിപ്പോർട്ടുകൾ. മുശാവറ അംഗങ്ങളെ കള്ളന്മാർ എന്നുവിളിച്ച മുക്കം ഉമർ ഫൈസിയുടെ നിലപാടിൽ പ്രതിഷേധമുയർത്തിയാണത്രെ ജിഫ്​രി തങ്ങൾ യോഗത്തിൽ നിന്ന്​ ഇറങ്ങിപ്പോയത്. ഡോ. ബഹാഉദ്ദീൻ നദ്​വി അടക്കമുള്ള മുശാവറ അംഗങ്ങളുമായും ഉമർ ഫൈസി കൊമ്പുകോർത്തു. ഇതോടെ സമസ്ത വൈസ്​ പ്രസിഡന്‍റ്​ യു.എം. അബ്​ദുറഹ്​മാൻ മുസ്​ലിയാർ യോഗം പിരിച്ചുവിട്ടതായി അറിയിക്കുകയായിരുന്നു.

Tags:    
News Summary - There was no issues in Samastha Mushavara -Umar Faizi Mukkam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.