നിർമിത ബുദ്ധി കാമറയുടെ പിഴയിൽനിന്ന് രക്ഷപ്പെടാൻ വളഞ്ഞ വഴി നോക്കിയതാണ്. ഹെൽമറ്റില്ലാ യാത്രക്കിടയിൽ, എ.ഐ കാമറക്ക് അരികിലെത്തിയപ്പോൾ കൂട്ടുകാരന്റെ ജാക്കറ്റിനുള്ളിൽ തല പൂഴ്ത്തി രക്ഷപ്പെടാനുള്ള തത്രപ്പാടിലായിരുന്നു. എന്നാൽ, തല ഒളിപ്പിക്കുന്ന തിരക്കിനിടയിൽ കാൽ കാമറക്ക് പിടികൊടുക്കാതെ ഒളിപ്പിക്കുന്നതിനെക്കുറിച്ച് ആലോചിച്ചിരുന്നതേയില്ല.
കാമറയിൽ പതിഞ്ഞ ‘വിചിത്ര ജീവി’യെ മോട്ടോർ വാഹന വകുപ്പിന് കൃത്യമായി പിടികിട്ടി. ഇത് വിചിത്ര ജീവി ഒന്നുമല്ലെന്ന് സമൂഹ മാധ്യമങ്ങളിൽ കുറിപ്പിട്ട് അവർ നാട്ടുകാരെ അറിയിക്കുകയും ചെയ്തു. ഹെൽമറ്റില്ലാത്തതിന് പിഴയിൽനിന്ന് രക്ഷപ്പെടാൻ ചെയ്ത ‘വീരകൃത്യ’ത്തിന് കാലിന്റെ എണ്ണമെടുത്ത് നല്ലൊരു പിഴയും കൊടുത്തു. കാലൻ എണ്ണമെടുക്കാതിരിക്കാനാണ് കാമറ തൽക്കാലം കാലിന്റെ എണ്ണമെടുത്തത് എന്ന വിശദീകരണവും. അൽപം വെളിവ് വരാൻ തല കുറച്ച് കാറ്റ് കൊള്ളട്ടെയെന്ന് എഫ്.ബി പോസ്റ്റിൽ എം.വി.ഡി കേരളയുടെ വക ട്രോളും...
എം.വി.ഡി കേരളയുടെ പോസ്റ്റ്
പാത്തും പതുങ്ങിയും നിർമ്മിത ബുദ്ധി ക്യാമറയെ പറ്റിക്കാൻ പറ്റിയേക്കാം. ജീവൻ രക്ഷിക്കാൻ ഈ ശീലം മാറ്റിയേ പറ്റൂ.
തലയ്ക്ക് കാറ്റ് കൊള്ളിക്കരുതെന്ന ആരുടേയോ ഉപദേശം കേട്ട് കൂട്ടുകാരന്റെ ജാക്കറ്റിനകത്ത് തല മൂടി പോയതാണ് . അല്ലാതെ വിചിത്ര ജീവി ഒന്നുമല്ല....... പക്ഷേ ക്യാമറ വിട്ടില്ല. കാലിന്റെ എണ്ണമെടുത്ത് കാര്യം പിശകാണെന്ന് പറഞ്ഞ് നോട്ടീസും വിട്ടു.
കാലൻ എണ്ണമെടുക്കാതിരിക്കാനാ ക്യാമറ തൽക്കാലം കാലിന്റെ എണ്ണമെടുത്തത്.
തല കുറച്ച് കാറ്റ് കൊള്ളട്ടെ..
അല്പം വെളിവ് വരാൻ അതല്ലേ നല്ലത്?
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.