തിരുവനന്തപുരം : 2016ൽ എൽ.ഡി.എഫ് സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം നാളിതുവരെ വയനാട് ജില്ലയിൽ 4685 പട്ടയങ്ങൾ വിതരണം ചെയ്തുവെന്ന് മന്ത്രി കെ.രാജൻ നിയമസഭയെ അറിയിച്ചു. ഇക്കാലയളവിൽ വിവിധ ലാൻഡ് ട്രൈബുണലുകളിൽ നിന്ന് 3851 പട്ടയങ്ങളും നിക്ഷിപ്ത വനഭൂമിയിൽ 604 പട്ടയങ്ങളും വനാവകാശ നിയമ പ്രകാരം 230 കൈവശരേഖകളും ഉൾപ്പെടെ വിതരണം ചെയ്തു.
ഇതിൽ 391 പട്ടയങ്ങളും വനാവകാശ നിയമ പ്രകാരമുളള 230 കൈവശ രേഖകളും നിക്ഷിപ്ത വനഭൂമിക്ക് കൈവശ രേഖ നൽകിയത് പ്രകാരമുള്ള 604 കൈവശ രേഖകളും വിതരണം ചെയ്തിരിക്കുന്നത് പട്ടിക വർഗത്തിൽപ്പെട്ട കുടുംബങ്ങൾക്കാണ്. ലാൻഡ് ട്രൈബ്യൂണലുകളിൽ നിന്നും വിതരണം ക്രയസർട്ടിഫിക്കറ്റുകളുടെ ജാതി തിരിച്ചുള്ള കണക്ക് ക്രോഡീകരിച്ച് സൂക്ഷിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു. .
പട്ടയമേളകളിൽ യുദ്ധകാലാടിസ്ഥാനത്തിൽ ഉൾപ്പെടുത്താനായി പട്ടയം വിതരണം ചെയ്യുന്നതിനുള്ള നടപടികൾ തുടങ്ങി. വയനാട് ഉൾപ്പെടെയുള്ള മലയോര മേഖലകളിൽ മലയോര ആദിവാസി വിഭാഗത്തിൽപെടുന്നവർക്ക് പട്ടയം സമയബന്ധിതമായി നൽകുന്നതിന് വേണ്ടി സ്റ്റാൻഡേർഡ് ഓപ്പറേഷൻ പ്രൊസീഡിയർ തയാറാക്കി. മിഷൻ മോഡിൽ നടപടികൾ പൂർത്തീകരിച്ച് പട്ടയം നൽകുന്നതിനാണ് തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.