തിരുവനന്തപുരം: കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരൻ സംസാരിക്കുന്നത് തെരുവു ഗുണ്ടയുടെ ഭാഷയിലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറിയുടെ ചുമതലയുള്ള എ. വിജയരാഘവൻ. രാഷ്രീയക്കാർ ഇത്തരത്തിൽ സംസാരിക്കാറില്ലെന്നും അദ്ദേഹം പറഞ്ഞു.
കോൺഗ്രസ് ക്രിമിനൽ സ്വഭാവത്തിലേക്ക് മാറുന്നതിന്‍റെ വാക്കുകളാണ് സുധാകരനിൽ നിന്ന് വരുന്നത്. സുധാകരന്‍റെ ഭാഷ ഗുണം ചെയ്യുമോ എന്ന് കോൺഗ്രസ് ആണ് പരിശോധിക്കേണ്ടതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സുധാകരനെ കെ.പി.സി.സി അധ്യക്ഷനായി നിയമിച്ചവരും ഇതിന് മറുപടി പറയണമെന്നും വിജയരാഘവൻ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.