തിരുവനന്തപുരം: ഗവർണർ തെറ്റായ കീഴ്വഴക്കം സൃഷ്ടിച്ചെന്ന് എൽ.ഡി.എഫ് കൺവീനർ എ. വിജയരാഘവൻ. ഭരണഘടനാപരമായി വേണം ഗവർണർ പെരുമാറേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാന സർക്കാരാണ് നിയമസഭ ചേരാൻ തീരുമാനം എടുക്കേണ്ടത്. നിയമസഭയിൽ എന്ത് ചെയ്യാൻ പോകുന്നുവെന്ന് സർക്കാർ ഗവർണറെ മുൻകൂട്ടി അറിയിക്കേണ്ടതില്ലെന്നും വിജയരാഘവൻ മാധ്യമങ്ങളോട് പറഞ്ഞു.
പ്രത്യേക നിയമസഭ സമ്മേളനം വിളിക്കാനുള്ള മന്ത്രിസഭ ശിപാർശ തള്ളിയ ഗവർണറുടെ നടപടിയോട് പ്രതികരിക്കുകയായിരുന്നു എൽ.ഡി.എഫ് കൺവീനർ.
കാർഷിക പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ പ്രത്യേക നിയമസഭ സേമ്മളനം വിളിക്കാനുള്ള മന്ത്രിസഭ ശിപാർശ ഗവർണർ തള്ളിയിരുന്നു. സഭ ചേരേണ്ട അടിയന്തര സാഹചര്യമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഗവർണർ അനുമതി നിഷേധിച്ചത്.
കാർഷിക ബില്ലുകൾ പാസായിട്ട് മാസങ്ങളായി. ജനുവരി എട്ടുമുതൽ സഭ ചേരണമെന്ന ശിപാർശക്ക് അനുമതി നൽകിയിട്ടുണ്ടെന്നും ഗവർണർ വ്യക്തമാക്കിയിരുന്നു. സംസ്ഥാന ചരിത്രത്തിൽ ആദ്യമായാണ് നിയമസഭ ചേരാനുള്ള മന്ത്രിസഭ ശിപാർശ ഗവർണർ തള്ളുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.