അധിക്ഷേപ പരാമർശം പിൻവലിച്ച് എ വിജയരാഘവൻ മാപ്പ് പറയണം- കെ.യു.ഡബ്ല്യു.ജെ

തിരുവനന്തപുരം: മാധ്യമ പ്രവർത്തകർക്ക് എതിരായ അധിക്ഷേപകരമായ പരാമർശം പിൻവലിച്ച് എ. വിജയരാഘവൻ മാപ്പ് പറയണമെന്ന് കേരള പത്രപ്രവർത്തക യൂനിയൻ ആവശ്യപ്പെട്ടു. നല്ല വസ്ത്രം ധരിക്കുന്ന മാധ്യമ പ്രവർത്തകർ കൂടുതൽ കളളം പറയുന്നവരാണെന്നും നല്ല ഷർട്ടും പാന്റും ലിപ്സ്റ്റിക്കും ഒക്കെ ഇട്ടു വരുന്നവരെ സൂക്ഷിക്കണം എന്നുമാണ് സി.പി.എം നേതാവ് വിജയരാഘവൻ നിലമ്പൂരിൽ പറഞ്ഞത്.

ഏത് കാലത്ത് നിന്നാണ് അദ്ദേഹം ചിന്തിക്കുന്നത് എന്നു പോലും സംശയം ജനിപ്പിക്കുന്നതാണ് ഈ പ്രതികരണം. ഇഷ്ടപ്പെടാത്ത വാർത്തകളെ രാഷ്ട്രീയ നേതാക്കൾ വിമർശിക്കാറുണ്ട്. അത്തരം വിമർശനങ്ങൾ സ്വാഭാവികവുമാണ്. പക്ഷേ വാർത്ത നൽകുന്ന മാധ്യമ പ്രവർത്തകരുടെ വസ്ത്രധാരണം നോക്കി അവരെ സ്വഭാവഹത്യ ചെയ്യുന്ന പ്രതികരണം അങ്ങേയറ്റം പ്രതിഷേധാർഹമാണെന്ന് കേരള പത്രപ്രവർത്തക യൂനിയൻ സംസ്ഥാന പ്രസിഡന്റ് എം.വി. വിനീതയും ജനറൽ സെക്രട്ടറി ആർ. കിരൺ ബാബുവും പറഞ്ഞു.

Tags:    
News Summary - A Vijayaraghavan should withdraw abusive remark and apologize: KUWJ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.