വിജയരാഘവന്‍റെ പ്രസ്താവന സി.പി.എമ്മിന്‍റെ നയവ്യതിയാനം -കെ.പി.എ മജീദ്

മലപ്പുറം: വർഗീയത സംബന്ധിച്ച എ. വിജയരാഘവന്‍റെ പ്രസ്താവന സി.പി.എമ്മിന്‍റെ നയവ്യതിയാനമാണെന്ന് മുസ് ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.പി.എ മജീദ്. സി.പി.എമ്മിന്‍റെ വർഗീയ അജണ്ടയാണ് വിജയരാഘവന്‍റെ പ്രസ്താവനയിലൂടെ വ്യക്തമായതെന്നും മജീദ് ചൂണ്ടിക്കാട്ടി.

തെരഞ്ഞെടുപ്പ് ജയിക്കാൻ എന്ത് പറയണമെന്നും പറയേണ്ടെന്നും ഉള്ള ബോധം സി.പി.എമ്മിനില്ല. വർഗീയതയെ ഭൂരിപക്ഷമെന്നും ന്യൂനപക്ഷമെന്നും വേർതിരിക്കുക, ഭൂരിപക്ഷ വർഗീയതയേക്കാൾ അപകടരമാണ് ന്യൂനപക്ഷ വർഗീയത തുടങ്ങിയ ആരോപണങ്ങൾ ഉന്നയിക്കുന്നത് എന്ത് അടിസ്ഥാനത്തിലാണെന്ന് അറിയില്ല. എല്ലാ തരത്തിലുമുള്ള വർഗീയതയും തടയപ്പെടേണ്ടതാണെന്നും മജീദ് വ്യക്തമാക്കി.

ഭൂരിപക്ഷ വർഗീയതയേക്കാൾ ന്യൂനപക്ഷ വർഗീതയാണ് അപകടമെന്ന് തെരഞ്ഞെടുപ്പ് അടക്കുന്ന വേളയിൽ സി.പി.എം പറയുന്നതിലും വർഗീയ അജണ്ടയുണ്ട്. സി.പി.എമ്മിന് ദിശാബോധം നഷ്ടപ്പെട്ടു. ന്യൂനപക്ഷ സമൂഹത്തിന്‍റെ അടുത്ത് ഭൂരിപക്ഷ വർഗീയതയും ഭൂരിപക്ഷങ്ങളുടെ ഇടയിൽ ന്യൂനപക്ഷ വർഗീയതയും പറയുന്നു. വിജയരാഘവന്‍റെ പ്രസ്താവന നിർഭാഗ്യകരമാണെന്നും കെ.പി.എ മജീദ് മാധ്യമങ്ങളോട് പറഞ്ഞു.

Tags:    
News Summary - A Vijayaraghavan's statement CPM's policy deviation - KPA Majeed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.