തിരുവനന്തപുരം: സ്കോൾ കേരള നിയമന വിവാദത്തിൽ സർക്കാറിന്‍റെയും സി.പി.എമ്മിന്‍റെയും വാദങ്ങൾ തെറ്റെന്ന് തെളിയുന്നു. ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എ.എ. റഹീമിന്‍റെ സഹോദരി ഷീജ ഉൾെപടെയുള്ളവർക്ക് തുടർച്ചയായി 10 വർഷം സർവീസില്ല.
ബന്ധുനിയമനം വിവാദമായ വേളയിൽ 10 വർഷം തുടർച്ചയായി ജോലി ചെയ്തവരെയും മറ്റ് ജോലികൾക്ക് പോകാൻ സാധിക്കാത്തവരെയുമാണ് സ്ഥിരപ്പെടുത്തിയതെന്നായിരുന്നു ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി റഹീം ന്യായീകരിച്ചത്.
ഷീജ ഉൾപ്പെടെ ഒരാൾ പോലും സ്കോൾ കേരളയിൽ തുടർച്ചയായി 10 വർഷം ജോലി ചെയ്തിട്ടില്ല. നിയമിക്കപ്പെട്ട ആർക്കും 10 വർഷം തുടർച്ചയായി സർവീസില്ല. 2008ൽ ജോലിയിൽ പ്രവേശിച്ചവരെ 2013ൽ യു.ഡി.എഫ് സർക്കാർ പിരിച്ചുവിട്ടിരുന്നു. ഇവർ 2014ലാണ് വീണ്ടും ജോലിക്ക് കയറിയത്.
ഷീജയേക്കാൾ എട്ടുവർഷം സീനിയോറിറ്റിയുള്ളവർ പോലും നിയമനപ്പട്ടികയിൽ ഇടംനേടിയില്ല. സീനിയേറിറ്റിയുള്ളവരെ മറികടന്നാണ് പാർട്ടി ബന്ധമുള്ളവരെ നിയമിക്കുന്നത്. 2000, 2001 വർഷങ്ങളിൽ നിയമിതരായവരെ തഴഞ്ഞാണ് 2008ൽ ജോലിക്ക് കയറിയവരെ നിയമിക്കുന്നത്.
കൂട്ടസ്ഥിരപ്പെടുത്തലിനെയും ബന്ധുനിയമനങ്ങളെയും ന്യായീകരിച്ച് മന്ത്രി ഇ.പി ജയരാജനും രംഗത്തെത്തിയിരുന്നു. സ്ഥിരപ്പെടുത്തൽ നടപടി ജീവകാരുണ്യപ്രവർത്തനമെന്നായിരുന്നു മന്ത്രിയുടെ പ്രതികരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.