തൊടുപുഴ: ശിശുക്കൾക്ക് ജനനദിവസം തന്നെ ആധാർ എൻറോൾമെൻറ് നടത്തുന്ന പദ്ധതിക്ക് സംസ്ഥാനത്ത് തുടക്കം. ഇടുക്കി ജില്ല ആശുപത്രിയിൽ നിരഞ്ജൻ, അനാമിക എന്നീ നവജാതശിശുക്കളുടെ ആധാർ എൻറോൾമെൻറ് നിർവഹിച്ച് കലക്ടർ ജി.ആർ. ഗോകുൽ ഉദ്ഘാടനം ചെയ്തു. അക്ഷയകേന്ദ്രത്തിെൻറ നേതൃത്വത്തിൽ നടപ്പാക്കുന്ന പദ്ധതിയാണിത്. ജില്ല മെഡിക്കൽ ഓഫിസർ ഡോ.പി.കെ. സുഷമ, ജില്ല ആശുപത്രി സൂപ്രണ്ട് ഡോ.എം. മണികണ്ഠൻ, വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് സെക്രട്ടറി മധുസൂദനൻ ഉണ്ണിത്താൻ, ജില്ല ഇ--ഗവേണൻസ് സൊസൈറ്റി േപ്രാജക്ട് മാനേജർ എസ്. നിവേദ്, അക്ഷയ കോ-ഓഡിനേറ്റർ സുബി ജി. പ്ലാന്തോട്ടം, അക്ഷയ ബ്ലോക്ക് കോ-ഓഡിനേറ്റർ സാം അഗസ്റ്റിൻ, സംരംഭകരായ ആദർശ് കുര്യൻ, ബിജു മാത്യു എന്നിവർ നേതൃത്വം നൽകി.
നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിൽ നടന്ന പരിപാടിയിൽ സംരംഭകരായ ലിജോ ജോസഫ്, പ്രിൻസ് ജോർജ് എന്നിവരും തൊടുപുഴ താലൂക്ക് ആശുപത്രിയിൽ മോൻസൺ മാത്യു, സന്തോഷ് ഗോപാൽ എന്നിവരും നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.