മലപ്പുറം: ഡോക്ടറെ കാണാനിറങ്ങുേമ്പാൾ ഇനി പഴയ കുറിപ്പടി മാത്രം കരുതിയാൽ പോര. കേന്ദ്ര സർക്കാറിന് കീഴിലെ ‘ആയുഷ്’ കേന്ദ്രങ്ങളിലേക്കാണ് പോകുന്നതെങ്കിൽ ആധാർ കാർഡും വേണം. പേരും വിലാസത്തിനുമൊപ്പം രോഗികളുടെ ആധാർ നമ്പർ, ഫോൺ നമ്പർ എന്നിവയും രേഖപ്പെടുത്താൻ ആയുഷ് മന്ത്രാലയം സംസ്ഥാനങ്ങളോടാവശ്യപ്പെട്ടു.
ഡയറക്ട് ബെനഫിക്ട് ട്രാൻസ്ഫർ (ഡി.ബി.ടി) പദ്ധതി ഭാഗമാണിതെന്നും കേന്ദ്ര ഫണ്ട് ലഭിക്കാൻ ഇവ അനിവാര്യമാണെന്നുമാണ് മുന്നറിയിപ്പ്. കേന്ദ്ര നിർദേശം പാലിക്കണമെന്ന് സംസ്ഥാന ആയുഷ് മിഷൻ ഡയറക്ടർ അതത് ഡയറക്ടമാർക്ക് നിർദേശം നൽകി. ഇതിനായി പുതിയ ഫോമും ഡോക്ടർമാർക്ക് വിതരണം ചെയ്തു. ഹോമിയോ, ആയുർവേദം വിഭാഗങ്ങളിൽ ഇവ നടപ്പാക്കി തുടങ്ങി.
ദേശീയ ആയുഷ് മന്ത്രാലയത്തിന് കീഴിലുള്ള പ്രകൃതി ചികിത്സ, യോഗ, യൂനാനി, സിദ്ധ ചികിത്സ എന്നിവിടങ്ങളിലും ആധാർ നിർബന്ധമാണ്. രോഗികളുടെ ആധാർ നമ്പർ, ഫോൺ നമ്പർ, വിലാസം എന്നിവ അതത് േഡാക്ടർമാർ രേഖപ്പെടുത്തി ജില്ല മെഡിക്കൽ ഒാഫിസർക്ക് നൽകുകയും സംസ്ഥാന തലത്തിൽ ക്രോഡീകരിച്ച് കേന്ദ്ര ആയുഷ് മന്ത്രാലയത്തിന് കൈമാറണമെന്നുമാണ് പുതിയ നിർദേശം. രോഗവിവരം, ലിംഗം, പ്രായം എന്നിവയാണ് ഇതുവരെ ആശുപത്രികളിൽ രേഖപ്പെടുത്തിയിരുന്നത്.
സംസ്ഥാനത്ത് ആധാർ പൂർണമാകാത്തതും കൈയിൽ സൂക്ഷിക്കുന്നവരും നമ്പർ ഒാർമ ഉള്ളവരും കുറവാണെന്നിരിക്കെ ആയുഷ് മന്ത്രാലയത്തിെൻറ തീരുമാനം രോഗികൾക്ക് പ്രയാസം സൃഷ്ടിക്കുന്നു. ഗുരുതര അസുഖവുമായി ആശുപത്രിയിലെത്തുന്നവരിൽ നിന്ന് ആധാർ നമ്പർ ചോദിക്കേണ്ട നിലയിലാണ് ഡോക്ടർമാർ. ചികിത്സയും വിവരങ്ങൾ രേഖപ്പെടുത്തലും ഒരുമിച്ച് കഴിയില്ലെന്നതിനാൽ ഡോക്ടർമാർ പ്രതിഷേധത്തിലുമാണ്.
കേന്ദ്ര ഫണ്ട് ലഭിക്കുന്ന പദ്ധതി ആയതിനാൽ സംസ്ഥാന ആയുഷ് മിഷന് വിഷയത്തിൽ ഇടപെടാനുമാകുന്നില്ല. കേന്ദ്രം നിലപാട് കടുപ്പിക്കും വരെ ആധാറിെൻറ പേരിൽ ചികിത്സമുടക്കമോ സേവനങ്ങൾ നൽകാതിരിക്കുകയോ വേണ്ടെന്നാണ് സംസ്ഥാന മിഷൻ നിലപാട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.