മാനന്തവാടി: സിം കാർഡ് എടുക്കാൻ എത്തുന്നവരുടെ ആധാർ നമ്പർ ദുരുപയോഗം ചെയ്ത് വ്യാജ സിം കാർഡുകളെടുത്ത് വിതരണം ചെയ്ത സംഘത്തിലെ മൂന്നുപേർക്കെതിരെ മാനന്തവാടി പൊലീസ് കേസെടുത്തു. എരുമത്തെരുവിലെ വാട്സ്ആപ് മൊബൈൽ ഷോപ് ഉടമക്കും ജീവനക്കാർക്കും എതിരെയാണ് കേസെടുത്തത്. മാനന്തവാടി സ്വദേശിയായ അധ്യാപകൻ നൽകിയ പരാതിയിൽ പിലാക്കാവ് സ്വദേശികളായ അസ്ലം, ഷമീർ, സജിത്ത് എന്നിവർക്കെതിരെ ഇന്ത്യൻ ശിക്ഷാനിയമം 417, 420 വകുപ്പ് പ്രകാരം കഴിഞ്ഞദിവസമാണ് കേസെടുത്തത്.
വിരലടയാളം ഒന്നിലധികം തവണ രേഖപ്പെടുത്തി ഒരു സിം കാർഡ് ഉപഭോക്താവിന് നൽകിയശേഷം ഇതേ ആളുടെ പേരിൽ രജിസ്റ്റർ ചെയ്യുന്ന സിം കാർഡ് മറ്റ് പലർക്കും നൽകി ദുരുപയോഗം ചെയ്യുകയാണ് പതിവ്. തീവ്രവാദ പ്രവർത്തനങ്ങൾക്ക് വരെ ഇത്തരം സിം കാർഡ് ഉപയോഗിച്ചിട്ടുണ്ടാകാമെന്നാണ് പൊലീസ് കരുതുന്നത്. പത്താൻകോട്ട് ഭീകരാക്രമണ കേസിൽ പൊലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ചയാളുടെ സുഹൃത്തുക്കളാണ് ഇപ്പോൾ കേസിൽപെട്ടത്.
നിരവധി പേരുടെ ആധാർ നമ്പർ ഉപയോഗിച്ച് പലർക്കായി സിം കാർഡുകൾ വിതരണം ചെയ്തിട്ടുള്ളതായാണ് വിവരം. ഓൺലൈൻ വഴി ജിയോ സിം റീചാർജ് ചെയ്യാൻ ശ്രമിച്ചപ്പോഴാണ് തെൻറ പേരിൽ വ്യത്യസ്ത നമ്പറുകളിലായി വേറെയും സിം കാർഡ് ഉെണ്ടന്ന് ശ്രദ്ധയിൽപെട്ടതെന്ന് അധ്യാപകൻ പറഞ്ഞു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഈ നമ്പറുകളിൽ ഫോൺ പ്രവർത്തിക്കുന്നുണ്ടെന്ന് ബോധ്യപ്പെട്ടു. സംശയം തോന്നിയതിെന തുടർന്ന് പരാതിനൽകുകയായിരുന്നു.
പ്രതികൾ മറ്റ് ക്രിമിനൽ കേസുകളിലും ഉൾപ്പെട്ടവരാണ്. ‘ജോമോെൻറ സുവിശേഷം’ എന്ന സിനിമ ഡൗൺലോഡ് ചെയ്തതിന് ഒരാൾക്കെതിരെയും കടയിൽനിന്ന് പണം അപഹരിച്ചതിന് മറ്റൊരാൾക്കെതിരെയും നേരത്തെ, പരാതികളുണ്ടായിരുന്നു.എന്നാൽ, പ്രതികൾക്കെതിരെ പരാതി നൽകിയിട്ടും ഒതുക്കിത്തീർക്കാൻ ശ്രമം നടന്നതായും ആരോപണമുണ്ട്.
നിരവധി പേർ ഇവർെക്കതിരെ പരാതിയുമായി മാനന്തവാടി പൊലീസ് സ്റ്റേഷനിൽ എത്തിയിട്ടുണ്ട്. പ്രതികളെ ചോദ്യം ചെയ്താൽ മാത്രമേ എത്ര സിം കാർഡുകൾ എടുത്തുവെന്ന് കണ്ടെത്താൻ കഴിയൂവെന്ന് പൊലീസ് പറഞ്ഞു. സംഭവം എൻ.ഐ.എ അന്വേഷിക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.