കോഴിക്കോട്: ആധാർ വിവരങ്ങൾ സുരക്ഷിതമായി സൂക്ഷിക്കാൻ കേന്ദ്രസർക്കാർ ബാധ്യസ്ഥമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇതിനാവശ്യമായ നടപടികൾ ഉടൻ കൈക്കൊള്ളണമെന്നും പിണറായി ഫേസ്ബുക്ക് പോസ്റ്റിലൂടെ ആവശ്യപ്പെട്ടു.
ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം:
നിരുത്തരവാദപരമായും ആലോചനാ രഹിതമായുമാണ് ആധാർ നടപ്പാക്കിയതെന്ന് അനുദിനം പുറത്തു വരുന്ന വാർത്തകളിൽ നിന്നും വ്യക്തമാവുകയാണ്. ആധാർ വിവരച്ചോര്‍ച്ചയും ആധാറുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പുകളും വർധിച്ചു വരികയാണ്. നിരാലംബരായ ജനങ്ങളെ സർക്കാർ ആനുകൂല്യങ്ങളിൽ നിന്ന് അകറ്റുന്നതിനോടൊപ്പം രാജ്യസുരക്ഷക്ക് തന്നെ ഭീഷണിയായിത്തീരുന്നു എന്നാണ് ആശങ്ക.
സ്വകാര്യതക്കുള്ള അവകാശം ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ ഇരുപത്തിയൊന്നില്‍ ഉൾച്ചേർന്നതാണെന്നു കഴിഞ്ഞ ആഗസ്റ്റിൽ സുപ്രീംകോടതിയുടെ ഒമ്പതംഗ ഭരണഘടനാ ബെഞ്ച് പ്രസ്താവിച്ചിട്ടുള്ളതാണ്. ആധാർ വിഷയത്തിൽ സുപ്രീംകോടതിയുടെ അന്തിമവിധി വരുന്നതു വരെയെങ്കിലും വ്യക്തികളുടെ ആധാർ വിവരങ്ങൾ സുരക്ഷിതമായി സൂക്ഷിക്കാൻ യു.ഐ.ഡി.എ.ഐ ബാധ്യസ്ഥമാണ്. അതിനു വേണ്ട നടപടികൾ കേന്ദ്രസർക്കാർ ഉടൻ കൈക്കൊള്ളണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.