ആം ആദ്മി പാർട്ടി: അഡ്വ. വിനോദ് മാത്യു വിൽസൺ സംസ്ഥാന പ്രസിഡന്റ്

കൊച്ചി: ആം ആദ്മി പാർട്ടി ദേശീയ നേതൃത്വം കേരളത്തിൽ സംസ്ഥാന, ജില്ല ഭാരവാഹികളുടെ ആദ്യ പട്ടിക പുറത്തിറക്കി. മുൻ സംസ്ഥാന കൺവീനർ പി.സി. സിറിയക്കിനെ ദേശീയ ജോയന്‍റ്​ സെക്രട്ടറിയായി നിയമിച്ചു. അഡ്വ. വിനോദ് മാത്യു വിൽസനാണ് പുതിയ സംസ്ഥാന പ്രസിഡന്റ്. ശ്രീധരൻ ഉണ്ണി, ദിലീപ് മൊടപ്പിലശ്ശേരി എന്നിവരെ വൈസ് പ്രസിഡന്‍റുമാരാക്കി. എം.എസ്. വേണുഗോപാൽ സംസ്ഥാന ജനറൽ സെക്രട്ടറിയും റാണി ആന്‍റോ, ഡോ. സെലിൻ ഫിലിപ് എന്നിവർ സംസ്ഥാന സെക്രട്ടറിമാരും സാദിഖ് ലുക്മാൻ ട്രഷററുമാണ്​.

ഡോ. സബീന എബ്രഹാമാണ് വനിത വിഭാഗം സംസ്ഥാന പ്രസിഡന്‍റ്​, ജിതിൻ സദാനന്ദനെ യുവജന വിഭാഗം സംസ്ഥാന പ്രസിഡന്‍റായും സുജിത് സുകുമാരനെ വിവരാവകാശ വിഭാഗം സംസ്ഥാന പ്രസിഡന്‍റായും രാജീവ് നായരെ കർഷക വിഭാഗം സംസ്ഥാന പ്രസിഡന്‍റായും ജസ്റ്റിൻ ജോസഫിനെ സംസ്ഥാന സെക്രട്ടറിയായും നിയമിച്ചു.

അഡ്വ. ബിനോയ് പുല്ലത്തിൽ (ലീഗൽ വിങ് സംസ്ഥാന പ്രസിഡന്‍റ്​), അഡ്വ. മെൽവിൻ വിനോദ് (ലീഗൽ വിങ് സംസ്ഥാന സെക്രട്ടറി), ജാക്സൺ പൊള്ളയിൽ (മത്സ്യത്തൊഴിലാളി വിഭാഗം സംസ്ഥാന പ്രസിഡന്‍റ്​), ഉഷ റാണി (എക്സ് സർവിസ്​പേഴ്സൻ സംസ്ഥാന പ്രസിഡന്‍റ്​), മുഹമ്മദ് നിഹാൽ (സമൂഹമാധ്യമ സംസ്ഥാന പ്രസിഡന്‍റ്​​) എന്നിവരെയും സംഘടന ചുമതലയുള്ള ദേശീയ ജനറൽ സെക്രട്ടറി ഡോ. സന്ദീപ് പാതക് നിയമിച്ചു.

ജില്ല പ്രസിഡന്റുമാരായി ഷാജു മോഹൻ (തിരുവനന്തപുരം), ജോർജ് തോമസ് (കൊല്ലം), രമേശൻ പാണ്ടിശ്ശേരി (ആലപ്പുഴ), വിഷ്ണു മോഹൻ (പത്തനംതിട്ട), ജോയ് തോമസ് ആനിതാട്ടം (കോട്ടയം), ജേക്കബ് മാത്യു (ഇടുക്കി), സാജു പോൾ (എറണാകുളം), ടോണി റാഫേൽ (തൃശൂർ), രവീന്ദ്രൻ (പാലക്കാട്), നാസർ അബ്ദുൽ മങ്കോട (മലപ്പുറം), അഭിലാഷ് ദാസ് (കോഴിക്കോട്), അജി കൊളോണിയ (വയനാട്), ടി.ടി. സ്റ്റീഫൻ (കണ്ണൂർ), സന്തോഷ് കുമാർ (കാസർകോട്​) എന്നിവരെയും നിയമിച്ചു.

Tags:    
News Summary - AAP kerala committee

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.