കൊച്ചി: മലയാള സിനിമയിലെ സാങ്കേതിക പ്രവർത്തകരുടെ സംഘടനയായ ഫെഫ്കയിൽ നിന്ന് സംവിധായകൻ ആഷിഖ് അബു രാജിവെച്ചു. ഫെഫ്കയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നുമാണ് ആഷിഖ് അബു രാജിവച്ചത്. ഫെഫ്ക ജനറൽ സെക്രട്ടറി ബി. ഉണ്ണികൃഷ്ണനെതിരായ പരസ്യ വിമർശനങ്ങൾക്ക് പിന്നാലെയാണ് രാജി. ഫെഫ്ക സ്ഥാപകാംഗം ആയിരുന്നു ആഷിഖ് അബു.
ഫെഫ്കയുടെത് കാപട്യം നിറഞ്ഞ നേതൃത്വമെന്നും ആഷിഖ് അബു ആരോപിച്ചു. ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ഫെഫ്ക മൗനം പാലിച്ചതിനെയും ആഷിഖ് അബു വിമർശിച്ചിരുന്നു.സാമൂഹിക ഉത്തരവാദിത്തം നിറവേറ്റുന്നതിൽ സംഘടനയും നേതൃത്വവും തികഞ്ഞ പരാജയമാണ്. ഹേമകമ്മിറ്റി റിപ്പോർട്ടിൽ ഫെഫ്ക നേതൃത്വത്തിന്റെത് കുറ്റകരമായ മൗനമാണെന്നും ആഷിഖ് അബു ചൂണ്ടിക്കാട്ടി.ഫെഫ്ക എന്നാൽ ഉണ്ണീകൃഷ്ണനാണെന്ന സമീപനം തിരുത്തപ്പെടേണ്ടതാണെന്നും പറയുകയുണ്ടായി. നയരൂപീകരണ സമിതിയിൽനിന്ന് ഉണ്ണികൃഷ്ണനെ പുറത്താക്കണമെന്നും ആവശ്യപ്പെട്ടു.
തൊഴിൽ നിഷേധിക്കുന്നയാളാണ് ഉണ്ണികൃഷ്ണൻ. ഇടതു പക്ഷക്കാരനാണെന്ന വ്യാജ പരിവേഷം അണിയുകയാണ് അയാൾ. സർക്കാറിനെ തെറ്റിദ്ധരിപ്പിക്കാൻ സാധിച്ചയാളാണെന്നും ആഷിഖ് അബു ആരോപിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.