വാരിയംകുന്നത്ത്​ കേരളത്തിലെ ആദ്യത്തെ താലിബാന്‍റെ തലവനായിരുന്നുവെന്ന്​ അബ്​ദുല്ലകുട്ടി

മലബാർ സമര നായകനായിരുന്ന വാരിയംകുന്നത്ത്​ കുഞ്ഞഹമ്മദ്​ ഹാജി കേരളത്തിലെ ആദ്യത്തെ താലിബാന്‍റെ തലവനായിരുന്നുവെന്ന്​ ബി.ജെ.പി ദേശീയ വൈസ്​പ്രസിഡന്‍റ്​ എ.പി. അബ്​ദുല്ലകുട്ടി. ഹിന്ദുവേട്ടയായിരുന്നു 1921 ൽ ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു.

Full View

വാരിയംകുന്നത്ത്​ കുഞ്ഞഹമ്മദ്​ ഹാജി, ആലി മുസ്​ലിയാർ തുടങ്ങി 387 രക്​തസാക്ഷികളെ രക്തസാക്ഷി നിഘണ്ടുവില്‍ നിന്ന്​ നീക്കാനുള്ള ഇന്ത്യൻ കൗൺസിൽ ഫോർ ഹിസ്റ്റോറിക്കൽ റിസർച്ചിന്‍റെ റിപ്പോർട്ട്​ പുറത്തുവന്നതിനെ തുടർന്നായിരുന്നു അബ്​ദുല്ലകുട്ടിയുടെ പ്രതികരണം.

സ്മാരകമുണ്ടാക്കുന്നതും സ്വാതന്ത്ര്യ സമരമെന്ന് പറഞ്ഞ് കൊട്ടിഘോഷിക്കുന്നതും ചരിത്രത്തോട് കാണിക്കുന്ന ഏറ്റവും വലിയ ക്രൂരതയാണെന്ന്​ അബ്​ദുല്ലകുട്ടി പറഞ്ഞു.

'അത് കര്‍ഷക സമരമല്ല, ഹിന്ദു വേട്ടയായിരുന്നു, വംശഹത്യയായിരുന്നു. ഇത്​ ഗാന്ധി പറഞ്ഞിട്ടുണ്ട്​, ആനി ബസന്‍റ്​ പറഞ്ഞിട്ടുണ്ട്​. വാരിയംകുന്നന് സ്മാരകമുണ്ടാക്കാന്‍ പോകുന്ന ടൂറിസം മന്ത്രിയും പിണറായിയുടെ മരുമകനുമായ റിയാസ് സഖാവിനോട് എനിക്ക് പറയാനുള്ളത് ഇ.എം.എസിന്‍റെ സ്വാതന്ത്ര്യസമരമെന്ന സമ്പൂര്‍ണ ഗ്രന്ഥം വായിക്കണമെന്നാണ്. ഇ.എം.എസ് പറഞ്ഞത് മുസ്‍ലിം കലാപമായി പരിണമിച്ചിട്ടുണ്ടെന്നാണ്. ഇ.എം.എസിന്‍റെ കുടുംബത്തിന് ഏലംകുളത്തു നിന്നും പാലക്കാട്ടേക്ക് പലായനം ചെയ്യേണ്ടിവന്നിട്ടുണ്ട് '- അബ്​ദുല്ലകുട്ടി പറഞ്ഞു. 



Tags:    
News Summary - abdullakutty against malabar rebellion 1921

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.