കോട്ടക്കൽ: ബി.ജെ.പി ദേശീയ ഉപാധ്യക്ഷന്‍ എ.പി. അബ്ദുല്ലക്കുട്ടി സഞ്ചരിച്ച കാറില്‍ ടോറസ് ലോറി ഇടിച്ച സംഭവത്തില്‍ അസ്വാഭാവികതയില്ലെന്ന് കാടാമ്പുഴ പൊലീസ്. ദേശീയപാത രണ്ടത്താണിയിൽ വ്യാഴാഴ്ച രാത്രി പത്തരയോടെയാണ് അപകടം. കയറ്റത്തില്‍ അബ്ദുല്ലക്കുട്ടി സഞ്ചരിച്ച കാര്‍ പെട്ടെന്ന് ബ്രേക്കിട്ടപ്പോള്‍ പിറകിലുണ്ടായിരുന്ന ലോറി ഇടിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
ഗതാഗതതടസ്സത്തെ തുടർന്ന് അബ്ദുല്ലക്കുട്ടി സഞ്ചരിച്ച കാറിന് മുന്നിലുണ്ടായിരുന്ന കാര്‍ പെട്ടെന്ന് ബ്രേക്ക് ചെയ്തു. ഇതോടെ അബ്ദുല്ലക്കുട്ടിയുടെ കാറും ബ്രേക്കിട്ട് നിര്‍ത്തിയതോടെ തൊട്ടുപിറകിലുണ്ടായിരുന്ന ലോറി ഇടിക്കുകയായിരുന്നു. ലോറി ഡ്രൈവര്‍ക്ക് ബ്രേക്കിടാന്‍ സാധിക്കാത്തതാണ് അപകടകാരണം. ഇടിയുടെ ആഘാതത്തിൽ മുന്നോട്ട് നീങ്ങിയ കാര്‍ മുന്നിലുള്ള കാറിൽ ഇടിച്ചശേഷം പിറകിലേക്ക് വന്നതോടെ ലോറിയില്‍ വീണ്ടും ഇടിച്ചു.
അബ്ദുല്ലക്കുട്ടിയുടെ ഡ്രൈവറുടെ പരാതിയിൽ അശ്രദ്ധമായി വാഹനമോടിച്ചതിന് ലോറി ഡ്രൈവര്‍ മുഹമ്മദ് സുഹൈലിനെതിരെ പൊലീസ് കേസെടുത്തു. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി ജാമ്യമനുവദിച്ചു. തിരൂര്‍ ആലത്തിയൂരില്‍ റോഡ് പണി നടക്കുന്നിടത്തേക്ക് ക്വാറി മണ്ണടിച്ച ശേഷം പുത്തനത്താണി വഴി വേങ്ങരയിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടം. എറണാകുളത്ത് പാർട്ടി പരിപാടി കഴിഞ്ഞ് കണ്ണൂരിലേക്ക് മടങ്ങുകയായിരുന്നു അബ്ദുല്ലക്കുട്ടി.
പുതിയ രാഷ്ട്രീയ നിലപാട് സ്വീകരിച്ചതിെൻറ പേരിൽ വേട്ടയാടപ്പെടുകയാണെന്ന് അബ്ദുള്ളക്കുട്ടി കുറ്റപ്പെടുത്തി. മലപ്പുറത്ത് കഴിഞ്ഞദിവസം നേരിടേണ്ടിവന്ന അതിക്രമം അതിെൻറ തുടർച്ചയാണ്. സമൂഹമാധ്യമങ്ങളിലെ തെറിയഭിഷേകം സംബന്ധിച്ച് പലകുറി പരാതി നൽകിയിട്ടും പിണറായി സർക്കാർ കേസെടുക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.