ചെറിയ പെരുന്നാള്‍ ആശംസകള്‍ അറിയിച്ച് അബ്ദുന്നാസിര്‍ മഅ്ദനി. മുപ്പത് ദിവസത്തെ കഠിന വ്രതത്തിലൂടെ ആര്‍ജിച്ചെടുത്ത ക്ഷമയും സംയമനവും സാഹോദര്യ സംരക്ഷണ മനോഭാവവും നിരന്തരമായി നിലനിര്‍ത്തുവാന്‍ ഈദ് സുദിനത്തില്‍ പ്രതിഞ്ജ എടുക്കണമെന്ന് അദ്ദേഹം അഭ്യർഥിച്ചു.

കൊടുംവര്‍ഗീയ ദുശക്തികളും അവരുടെ കാര്യസ്ഥന്മാരും പച്ചക്കള്ളങ്ങള്‍ ഹീനമായ ഭാഷയില്‍ അവതരിപ്പിച്ച് കേരളീയ സമൂഹത്തിന്‍റെ സ്വാസ്ഥ്യം കെടുത്താന്‍ ആസൂത്രിത നീക്കങ്ങള്‍ നടത്തുകയും അതുവഴി രാഷ്ട്രീയ ലാഭം കൊയ്യാന്‍ ശ്രമിക്കുകയും രാജ്യത്തെ മിക്ക സംവിധാനങ്ങളും ഇക്കൂട്ടര്‍ക്ക് മുന്നില്‍ പഞ്ചപുച്ഛമടക്കി നില്‍ക്കുകയും ചെയ്യുമ്പോള്‍ വിശ്വാസി സമൂഹം വ്രതം നല്‍കിയ ഇച്ഛാശക്തിയിലൂടെ സംയമനവും ജാഗ്രതയും വർധിപ്പിക്കേണ്ടിയിരിക്കുന്നു.

ശാരീരിക ബുദ്ധിമുട്ടുകള്‍ കൊണ്ട് പ്രയാസം അനുഭവിക്കുന്ന തനിക്ക് വേണ്ടിയും ലോകമെങ്ങുമുള്ള മുഴുവന്‍ മർദിതര്‍ക്കും അവകാശ പോരാളികള്‍ക്കും വേണ്ടിയും ആത്മാർഥമായി പ്രാർഥിക്കണമെന്നും പെരുന്നാള്‍ സന്ദേശത്തില്‍ അബ്ദുന്നാസിര്‍ മഅ്ദനി അഭ്യർഥിച്ചു. 

Tags:    
News Summary - abdunnasir madani eid al fitr message

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.