അബ്ദുറഹീമിന്റെ മോചനം വൈകുന്നു; മകനെ കാണാനായി ഉമ്മ റിയാദിലേക്ക്

ഫ​റോ​ക്ക്: കോ​ടി​ക​ൾ ദി​യാ​ധ​ന​മാ​യി ന​ൽ​കി മാ​സ​ങ്ങ​ൾ ക​ഴി​ഞ്ഞി​ട്ടും ജ​യി​ൽ മോ​ചി​ത​നാ​കാ​ത്ത മ​ക​നെ കാ​ണാ​നാ​യി മാ​താ​വ് വി​ദേ​ശ​ത്തേ​ക്ക്. സൗ​ദി ബാ​ല​ൻ മ​രി​ക്കാ​നി​ട​യാ​യ സം​ഭ​വ​ത്തി​ൽ ശി​ക്ഷി​ക്ക​പ്പെ​ട്ട് സൗ​ദി ജ​യി​ലി​ൽ മോ​ച​നം കാ​ത്ത് ക​ഴി​യു​ന്ന അ​ബ്ദു​ല്‍ റ​ഹീ​മി​നെ കാ​ണാ​നാ​ണ് ഉ​മ്മ ഫാ​ത്തി​മ റി​യാ​ദി​ലേ​ക്ക് പോ​കു​ന്ന​ത്.

മോ​ച​നം വൈ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ റ​ഹീ​മി​നെ കാ​ണ​ണ​മെ​ന്നു​ള്ള ഉ​മ്മ​യു​ടെ ആ​ഗ്ര​ഹം നി​റ​വേ​റ്റാ​നാ​യി സ​ഹോ​ദ​ര​നും അ​മ്മാ​വ​നും മാ​താ​വ് ഫാ​ത്തി​മ​ക്കൊ​പ്പം റി​യാ​ദി​ലേ​ക്ക് പോ​കു​ന്നു​ണ്ട്. റി​യാ​ദി​ലേ​ക്കു​ള്ള വി​സ​യും ന​ട​പ​ടി​ക്ര​മ​ങ്ങ​ളും പൂ​ര്‍ത്തി​യാ​യാ​ല്‍ ഉ​ട​ൻ പു​റ​പ്പെ​ടു​മെ​ന്ന് സ​ഹോ​ദ​ര​ന്‍ ന​സീ​ര്‍ പ​റ​ഞ്ഞു.

അ​ബ്ദു​റ​ഹീ​മി​ന്റെ മോ​ച​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​ഴി​ഞ്ഞ ദി​വ​സം കോ​ട​തി​യി​ൽ സി​റ്റി​ങ് ന​ട​ന്നു​വെ​ങ്കി​ലും മോ​ച​ന ഉ​ത്ത​ര​വ് ഉ​ണ്ടാ​യി​ല്ല. വ​ധ​ശി​ക്ഷ റ​ദ്ദാ​ക്കി​യ ബെ​ഞ്ച് ത​ന്നെ മോ​ച​ന ഉ​ത്ത​ര​വും പു​റ​പ്പെ​ടു​വി​ക്ക​ട്ടെ​യെ​ന്നാ​യി​രു​ന്നു കോ​ട​തി നി​ല​പാ​ട്. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് അ​ബ്ദു​റ​ഹീ​മി​നെ കാ​ണാ​നാ​യി കു​ടും​ബം സൗ​ദി​യി​ലേ​ക്ക് പു​റ​പ്പെ​ടു​ന്ന​ത്. 

Tags:    
News Summary - Abdurrahim's release delayed; Umma to Riyadh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.