തിരുവനന്തപുരം: സിസ്റ്റർ അഭയ കൊലക്കേസിന്‍റെ സാക്ഷിവിസ്‌താരം മുടങ്ങി. ശനിയാഴ്ച സി.ബി.ഐ വിസ്തരിക്കാൻ തീരുമാന ിച്ച സാക്ഷികൾ കൂറുമാറുമെന്ന സംശയത്തിൽ ഇവരെ വിസ്തരിക്കേണ്ടെന്ന് തീരുമാനിച്ചതാണ് നടപടികൾ മുടങ്ങാൻ കാരണം.
സിസ്റ്റർ വിനീത, സിസ്റ്റർ ആനന്ദ്, സിസ്റ്റർ ഷേർലി, സിസ്റ്റർ ക്ലാര, റെജി എന്നിവരെയായിരുന്നു വിസ്തരിക്കാൻ തീരുമാനിച്ചിരുന്നത്. ഇതിൽ സിസ്റ്റർ ക്ലാരയും റെജിയും ഒഴികെ മൂന്നുപേരെയും സി.ബി.ഐ ഒഴിവാക്കുകയായിരുന്നു.
സാക്ഷികളെ പ്രതിഭാഗം വരുതിയിലാക്കിയെന്ന മുൻവിധിയോടെയാണ് ഇവരെ വിസ്തരിക്കുന്നില്ലെന്ന നിലപാടിൽ സി.ബി.ഐ എത്തിയത്. വിചാരണവേളയിൽ ഏതൊരു സാക്ഷിയെ വേണമെങ്കിലും ഒഴിവാക്കാമെന്ന ക്രിമിനൽ നടപടിക്രമം അനുസരിച്ചാണ് സി.ബി.ഐ അഭിഭാഷകൻ ഇക്കാര്യം കോടതിയിൽ ആവശ്യപ്പെട്ടത്. സി.ബി.ഐ ജഡ്‌ജി ഇത് അനുവദിച്ചു. സാക്ഷികളെല്ലാം ഹാജരായിരുന്നു. അതേസമയം, 38ാം സാക്ഷി മിനി പീറ്ററെ 16ന് വിസ്തരിക്കും. സഭ വിടും മുമ്പ് സിസ്റ്റർ ക്ലാര എന്നായിരുന്നു അറിയപ്പെട്ടിരുന്നത്.
അതിനിടെ സിസ്റ്റർ അഭയ കൊല്ലപ്പെട്ട സമയത്ത് കോട്ടയം പയസ് ടെൻത് കോൺവെൻറിലെ അടുക്കള ജോലിക്കാരിയായിരുന്ന 32ാം സാക്ഷി അച്ചാമ്മ വിചാരണക്കിടെ കൂറുമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.