അഭയ കേസ്​ വിചാരണക്ക്​ മൂന്നുമാസത്തെ സ്​റ്റേ

െകാ​ച്ചി: സി​സ്​​റ്റ​ർ അ​ഭ​യ കേ​സി​ലെ വി​ചാ​ര​ണ ന​ട​പ​ടി മൂ​ന്നു​മാ​സ​ത്തേ​ക്ക്​ നി​ർ​ത്തി​ ഹൈ​കോ​ട​തി ഉ ​ത്ത​ര​വ്. കേ​സി​ൽ തി​രു​വ​ന​ന്ത​പു​രം സി.​ബി.​ഐ കോ​ട​തി​യി​ലു​ള്ള തു​ട​ർ​ന​ട​പ​ടി മൂ​ന്നു​മാ​സ​ത്തേ​ക്ക്​ വി​ല​ക്കി ജ​സ്​​റ്റി​സ്​ പി.​ബി. സു​രേ​ഷ്​​കു​മാ​റാ​ണ്​ ഉ​ത്ത​ര​വി​ട്ട​ത്​​. പ്ര​തി​ക​ളെ നാ​ർ​ക്കോ പ​രി​ശോ​ധ​ന ന​ട​ത്തി​യ ഡോ​ക്ട​ർ​മാ​രെ വി​ചാ​ര​ണ​ക്കോ​ട​തി വി​സ്ത​രി​ക്കേ​ണ്ട​തി​ല്ലെ​ന്ന ഹൈ​കോ​ട​തി ഉ​ത്ത​ര​വി​നെ​തി​രെ സി.​ബി.​ഐ സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ അ​വ​രു​ടെ ആ​വ​ശ്യം സിം​ഗി​ൾ ബെ​ഞ്ച്​ അ​നു​വ​ദി​ക്കു​ക​യാ​യി​രു​ന്നു.

നാ​ര്‍ക്കോ പ​രി​ശോ​ധ​ന ന​ട​ത്തി​യ ഡോ​ക്ട​ര്‍മാ​രാ​യ കൃ​ഷ്ണ​വേ​ണി, പ്ര​വീ​ണ്‍ പ​ര്‍വ​ത​പ്പ എ​ന്നി​വ​രെ സാ​ക്ഷി​ക​ളാ​യി വി​സ്ത​രി​ക്കാ​മെ​ന്ന സി.​ബി.​ഐ കോ​ട​തി വി​ധി റ​ദ്ദാ​ക്കി​യാ​ണ്​ നേ​ര​േ​ത്ത ഹൈ​കോ​ട​തി വി​ധി​യു​ണ്ടാ​യ​ത്.

ഡോ​ക്ട​ർ​മാ​രു​ടെ സാ​ക്ഷി​വി​സ്താ​ര​ത്തി​നെ​തി​രെ പ്ര​തി​ക​ളാ​യ ഫാ. ​തോ​മ​സ് കോ​ട്ടൂ​ർ, സി​സ്​​റ്റ​​ർ സ്​​റ്റെ​ഫി എ​ന്നി​വ​ർ ന​ൽ​കി​യ ഹ​ര​ജി​യി​ലാ​യി​രു​ന്നു ഈ ​ഉ​ത്ത​ര​വ്. ഇ​തി​നെ​തി​രെ സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ വി​ചാ​ര​ണ താ​ൽ​ക്കാ​ലി​ക​മാ​യി നി​ർ​ത്ത​ണ​മെ​ന്ന ആ​വ​ശ്യം സി.​ബി.​ഐ വി​ചാ​ര​ണ​ക്കോ​ട​തി​യി​ൽ ഉ​ന്ന​യി​ച്ചെ​ങ്കി​ലും അ​നു​വ​ദി​ച്ചി​ല്ല. തു​ട​ർ​ന്ന്​ ഹൈ​കോ​ട​തി​യെ സ​മീ​പി​ക്കു​ക​യാ​യി​രു​ന്നു.

Tags:    
News Summary - Abhaya Case - Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.