സിസ്റ്റർ അഭയ 

അഭയകേസ്: പ്രതികൾ അന്വേഷണസംഘത്തെ സ്വാധീനിച്ചെന്ന്​

തി​രു​വ​ന​ന്ത​പു​രം: സി​സ്​​റ്റ​ർ അ​ഭ​യ കൊ​ല​ക്കേ​സി​ലെ തെ​ളി​വു​ക​ൾ ന​ശി​പ്പി​ക്കാ​ൻ പ്ര​തി​ക​ൾ അ​ന്വേ​ഷ​ണ സം​ഘ​ത്തി​ൽ സ്വാ​ധീ​നം ചെ​ലു​ത്തി​യെ​ന്ന് സി.​ബി.​ഐ പ്രോ​സി​ക്യൂ​ട്ട​ർ.

എ​ഫ്.​ഐ.​ആ​ർ ര​ജി​സ്​​റ്റ​ർ ചെ​യ്‌​ത കോ​ട്ട​യം വെ​സ്​​റ്റ്​ പൊ​ലീ​സ് സ്​​റ്റേ​ഷ​നി​ലെ അ​ഡീ.​എ​സ്.​ഐ വി.​വി. അ​ഗ​സ്​​റ്റി​ൻ ഇ​ൻ​ക്വ​സ്​​റ്റ്​ റി​പ്പോ​ർ​ട്ടി​ൽ കൃ​ത്രി​മം കാ​ട്ടി​യ​തും ക്രൈം​ബ്രാ​ഞ്ച് ഡി​വൈ.​എ​സ്.​പി കെ. ​സാ​മു​വ​ൽ തൊ​ണ്ടി സാ​ധ​ന​ങ്ങ​ൾ ആ​ർ.​ഡി.​ഒ കോ​ട​തി​യി​ൽ​നി​ന്ന്​ വാ​ങ്ങി​യ​ശേ​ഷം ന​ശി​പ്പി​ച്ചു​ക​ള​ഞ്ഞ​തും പ്ര​തി​ക​ളു​ടെ സ്വാ​ധീ​നം കൊ​ണ്ടാ​ണെ​ന്നും പ്രോ​സി​ക്യൂ​ട്ട​ർ കോ​ട​തി​യി​ൽ വ്യ​ക്ത​മാ​ക്കി. സി.​ബി.​ഐ കോ​ട​തി​യി​ൽ ന​ട​ക്കു​ന്ന അ​ന്തി​മ​വാ​ദ​ത്തി​ലാ​ണ് സി.​ബി.​ഐ പ്രോ​സി​ക്യൂ​ട്ട​ർ ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്.

നാ​ലു​ദി​വ​സ​മാ​യി ന​ട​ന്നു​വ​രു​ന്ന പ്രോ​സി​ക്യൂ​ഷ​ൻ അ​ന്തി​മ​വാ​ദം തി​ങ്ക​ളാ​ഴ്ച അ​വ​സാ​നി​ച്ചു. പ്ര​തി​ഭാ​ഗ​ത്തി​െൻറ അ​ന്തി​മ​വാ​ദം ഇ​ന്ന്​ ആ​രം​ഭി​ക്കും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.