അഭിലാഷ്​ ടോമിയെ ഒരാഴ്​ചക്കുള്ളിൽ നാട്ടിലെത്തിക്കുമെന്ന്​​ നാവികസേന

കൊച്ചി: ഗോ​ൾ​ഡ​ൻ ഗ്ലോ​ബ‌് അ​ന്ത​ർ​ദേ​ശീ​യ പാ​യ്​​വ​ഞ്ചി പ്ര​യാ​ണ മ​ത്സ​ര​ത്തി​നി​ടെ പ​രി​ക്കേ​റ്റ ഇ​ന്ത്യ​ൻ നാ​വി​ക​ൻ ക​മാ​ൻ​ഡ​ർ അ​ഭി​ലാ​ഷ‌് ടോ​മി​ ഒരാഴ്​ചക്കുള്ളിൽ നാട്ടിൽ തിരിച്ചെത്തുമെന്ന്​ നാവികസേന. നാളെ നാവികസേനയുടെ കപ്പൽ ഐ.എൻ.‌എസ് സത്പുര ആംസ്റ്റർഡാം ദ്വീപിൽ എത്തും. അവിടെ നിന്നും അഭിലാഷിനെ മുംബൈയിൽ എത്തിക്കുമെന്നാണ്​ സൂചന. മുംബൈയിലായിരിക്കും തുടർച്ചികിത്സ.

അഭിലാഷി​​​​െൻറ ആരോഗ്യനില തൃപ്​തികരമാണെന്ന്​ ഇന്നലെ നാവിക സേന അറിയിച്ചിരുന്നു. നാ​വി​ക​സേ​ന വൈ​സ്​ അ​ഡ്​​മി​റ​ൽ അ​ജി​ത്​​കു​മാ​ർ അ​ഭി​ലാ​ഷു​മാ​യി ഫോ​ണി​ൽ സം​സാ​രി​ച്ചതിന്​ ശേഷമായിരുന്നു ആരോഗ്യ വിവരം അറിയിച്ചത്​​. ഡൽഹിയിലെ നാ​വി​ക​സേ​ന ആ​ശു​പ​ത്രി ഡോ​ക്​​ട​ർ​മാ​ർ അ​ഭി​ലാ​ഷി​നെ ചി​കി​ത്സി​ക്കു​ന്ന ഡോ​ക്​​ട​ർ​മാ​രു​മാ​യി കൂ​ടി​ക്കാ​ഴ്​​ച ന​ട​ത്തുകയും ചെയ്​തിരുന്നു.

പായ്​വഞ്ചി മത്സരത്തിനിടെയുണ്ടായ അപകടത്തിൽ ന​െട്ടല്ലിനായിരുന്നു​​ അഭിലാഷിന്​ പരിക്കേറ്റത്​. എക്​സറേ എടുത്തതിന്​ ശേഷം പരിക്ക്​ ഗുരുതരമല്ലെന്ന്​ ആശുപത്രി അധികൃതർ അറിയിച്ചിരുന്നു.

Tags:    
News Summary - abhilash tomy coming back-kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.