കൊച്ചി: മഹാരാജാസ് കോളജ് വിദ്യാർഥി അഭിമന്യുവിനെ കൊലപ്പെടുത്തിയ സംഭവത്തിൽ പൊലീസ് ആദ്യ കുറ്റപത്രം െചാവ്വാഴ്ച സമർപ്പിക്കും. തിങ്കളാഴ്ച സമർപ്പിക്കുമെന്ന് നേരത്തേ അറിയിപ്പുണ്ടായിരുന്നെങ്കിലും ഏതാനും നടപടിക്രമങ്ങൾകൂടി പൂർത്തിയാക്കാനുള്ളതിനാൽ ചൊവ്വാഴ്ചത്തേക്ക് മാറ്റുകയായിരുന്നു.
ഇതുവരെ പിടിയിലായ പ്രതികളെ ഉൾപ്പെടുത്തിയാണ് പൊലീസ് എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി (രണ്ട്) മുമ്പാകെ ആദ്യ കുറ്റപത്രം നൽകുക. അരൂക്കുറ്റി തൃച്ചാറ്റുകുളം സ്വദേശി മുഹമ്മദ് ഷഹീം അടക്കമുള്ള ഒളിവിൽ കഴിയുന്ന പ്രതികളെ പിടികൂടുന്ന മുറക്ക് അനുബന്ധ കുറ്റപത്രവും നൽകും. പ്രതികൾക്കെതിരെ കൊലപാതകം, വധശ്രമം, ഗൂഢാലോചന, മാരകായുധങ്ങളുമായി സംഘം ചേരൽ, തെളിവ് നശിപ്പിക്കൽ, മാരകമായി മുറിവേൽപിക്കൽ എന്നിവ അടക്കം 13ഒാളം വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.
സംഭവം നടന്ന് 86ാം ദിവസമാണ് പൊലീസ് കുറ്റപത്രം നൽകുന്നത്. 90 ദിവസം പിന്നിട്ടാൽ, ആദ്യം അറസ്റ്റിലായ ഏതാനും പ്രതികൾക്ക് ജാമ്യം ലഭിക്കാനിടയുണ്ടെന്നതിനാലാണ് പൊലീസ് വേഗം അന്തിമ റിപ്പോർട്ട് നൽകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.