കൊച്ചി: എറണാകുളം മഹാരാജാസ് കോളജ് വിദ്യാർഥിയായിരുന്ന അഭിമന്യു ഓർമയായിട്ട് ഇന്ന് രണ്ട് വർഷം. 2018 ജൂലെ രണ്ടിന് പുലര്‍ച്ചെ 12.45നായിരുന്നു എറണാകുളം മഹാരാജാസ് കോളജിന് മുന്നിൽ വെച്ച് അഭിമന്യുവിന് കാമ്പസ് ഫ്രണ്ട് പ്രവർത്തകരുടെ കുത്തേറ്റത്. മറ്റൊരു എസ്.എഫ്.ഐ പ്രവർത്തകനായ അർജുനും കുത്തേറ്റിരുന്നു.
കേസിൽ 16 പ്രതികളാണ് ഇതിനോടകം പിടിയിലായത്. സംഭവം നടന്ന് 85ാം ദിവസം 1500 പേജുള്ള ആദ്യഘട്ട കുറ്റപത്രം നൽകിയിരുന്നു. കഴിഞ്ഞ ദിവസമാണ് പ്രധാന പ്രതി സഹൽ ഹംസ കീഴടങ്ങിയത്. കേസിന്‍റെ വിചാരണ വൈകാതെ ആരംഭിക്കും. എറണാകുളം സെന്‍ട്രല്‍ പൊലിസ് രജിസ്റ്റര്‍ ചെയ്ത കേസ് എ.സി.പി എസ്.ടി. സുരേഷ്‌കുമാറിന്‍റെ നേതൃത്വത്തിലാണ് അന്വേഷണം ആരംഭിച്ചത്.
എന്നാൽ, അഭിമന്യുവിനെ കൊലപ്പെടുത്താൻ ഉപയോഗിച്ച ആയുധം പൊലീസിന് ഇനിയും കണ്ടെത്താൻ ആയിട്ടില്ല. സഹൽ കീഴടങ്ങിയതിന് ശേഷം പൊലീസ് വേമ്പനാട്ട് കായലിൽ പരിശോധന നടത്തിയിരുന്നു. വെണ്ടുരുത്തി പാലത്തിന് സമീപം അഗ്നിശമന സേനയുടെ സഹായത്തോടെ തെരച്ചിൽ നടത്തിയെങ്കിലും കത്തി കണ്ടെത്താനായില്ല. വരും ദിവസങ്ങളിലും തെരച്ചിൽ തുടരുമെന്ന് അന്വേഷണ സംഘം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.