കൊച്ചി: മഹാരാജാസ് കോളജിൽ എസ്.എഫ്.ഐ സ്ഥാപിച്ച അഭിമന്യു സ്മാരകം അനധികൃതമാണെന്ന് സർക്കാർ ഹൈകോടതിയെ അറി യിച്ചു. മഹാരാജാസ് കോളജിൽ കൊല്ലപ്പെട്ട അഭിമന്യുവിന് സ്മാരകം സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട കേസ് പരിഗ ണിക്കവെയാണ് കോടതിയിൽ സർക്കാർ വിശദീകരണം നൽകിയത്. സ്മാരകത്തിന് അനുമതിയുണ്ടോ എന്നും ഇക്കാര്യത്തിൽ സർക ്കാർ നിലപാട് എന്താണെന്നും വിശദീകരിക്കണമെന്ന് നേരത്തെ കോടതി നിർദേശിച്ചിരുന്നു.
കാമ്പസിൽ വിദ്യാർഥി നേതാക്കളുടെ സ്മാരകം നിർമിക്കാൻ ആർക്കും അവകാശമില്ലെന്ന് വിധിക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാർഥികളായ കെ.എം. അംജിത്ത്, കാർമൽ ജോസ് എന്നിവർ ഹൈകോടതി ഡിവിഷൻ ബെഞ്ചിനെ സമീപിച്ചിരുന്നു. ഈ ഹരജി പരിഗണിക്കവെയാണ് സ്റ്റേറ്റ് അറ്റോർണി േകാടതിയിൽ സർക്കാർ നിലപാട് വിശദീകരിച്ചത്. സ്മാരകം നിർമിച്ചതിന് ശേഷമാണ് കോളജ് ഗവേണിങ് കൗൺസിലിനെ വിദ്യാർഥികൾ സമീപിച്ചതെന്നും ഇത് ശരിയായില്ലെന്നും സർക്കാർ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.
അനധികൃത നിർമാണം നടത്തിയ േശഷം സാധൂകരിക്കാൻ ശ്രമിക്കുന്നത് അംഗീകരിക്കാൻ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി. മരിച്ചു പോയവർക്കെല്ലാം സ്മാരകം വേണമെന്ന നിലപാട് അപകടകരമാെണന്ന് നിരീക്ഷിച്ച കോടതി, പൊതു സ്ഥലങ്ങളിൽ ഇത്തരം സ്മാരകങ്ങൾ പണിതുയർത്തുന്നത് സർക്കാറിൻെറ നയമാണോ എന്നും േചാദിച്ചു. ഇക്കാര്യത്തിൽ ആഗസ്റ്റ് ഒമ്പതിനകം കോളജ് പ്രിൻസിപ്പൽ, ഗവേണിങ് കൗൺസിൽ, പൊലീസ് മേധാവി എന്നിവർ വിശദമായ റിപ്പോർട്ട് നൽകണമെന്നും ഹൈകോടതി നിർദേശിച്ചു. ആഗസ്റ്റ് 12ന് കേസ് വീണ്ടും പരിഗണിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.