കൊച്ചി: അഭിമന്യു വധക്കേസിൽ ഒരാൾകൂടി പിടിയിൽ. കേസിലെ രണ്ടാം പ്രതിയും കാമ്പസ് ഫ്രണ്ട് എറണാകുളം ജില്ല പ്രസിഡൻറുമായ ആലുവ ഈസ്റ്റ് ചുണങ്ങംവേലി മുള്ളങ്കുഴി ചാമക്കാലായിൽ ആരിഫ് ബിൻ സലീമാണ് പിടിയിലായത്. ഒളിവിലായിരുന്ന ഇയാളെ പെരുമ്പാവൂർ കോടനാട്ടുനിന്നാണ് പൊലീസ് പിടികൂടിയത്. ഇതോടെ കേസില്‍ പിടിയിലായവരുടെ എണ്ണം 19 ആയി.
ആരിഫ് ഉൾപ്പെടെ എട്ടുപേർക്കെതിരെ പൊലീസ് കഴിഞ്ഞദിവസം ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഇത് ശ്രദ്ധയിൽപെട്ട് പ്രതിയെ തിരിച്ചറിഞ്ഞ ആൾ വിവരം അറിയിച്ചതിനെത്തുടർന്നാണ് പൊലീസ് ഇയാളെ കുടുക്കിയത്. ഒളിസങ്കേതത്തിന് സമീപം പൊലീസ് എത്തിയതറിഞ്ഞ് പുറത്തുചാടിയ പ്രതിയെ പിടികൂടുകയായിരുെന്നന്ന് അന്വേഷണസംഘം വ്യക്തമാക്കി.
കൊലപാതകത്തിന് ആളുകളെ ഏർപ്പെടുത്തിയത് ആരിഫാണെന്ന് പൊലീസ് നേരത്തേ കണ്ടെത്തിയിരുന്നു. അഭിമന്യുവിനെ ആക്രമിച്ചതിലും ഇയാൾക്ക് നേരിട്ട്് പങ്കുണ്ടെന്നാണ് വിവരം. രണ്ടാം പ്രതിയും പിടിയിലായതോടെ മറ്റുള്ളവരെകൂടി ഉടൻ പിടികൂടാനാകുമെന്ന വിശ്വാസത്തിലാണ് അന്വേഷണസംഘം. പ്രതിയെ വെള്ളിയാഴ്ച കോടതിയിൽ ഹാജരാക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.