അഭിമന്യു വധം: രണ്ട്​ എസ്​.ഡി.പി.​െഎ പ്രവർത്തകർ കൂടി കസ്​റ്റഡിയിൽ

കൊച്ചി: മഹാരാജാസ്​ കോളജിൽ രണ്ടാം വർഷ വിദ്യാർഥി അഭിമന്യുവിനെ കുത്തി​െക്കാന്ന കേസിൽ രണ്ട്​ എസ്​.ഡി.പി.​െഎ പ്രവർത്തകർ കൂടി ​െപാലീസ്​ കസ്റ്റഡിയിൽ. ആലപ്പുഴ സ്വദേശികളായ ഷാജഹാൻ, ഷിറാസ്​ സലി എന്നിവരാണ്​പിടിയിലായത്​. 

കൊലപാതകത്തെ കുറിച്ച്​ ഇരുവർക്കും അറിവുണ്ടായിരുന്നുവെന്ന്​ പൊലീസ്​ പറഞ്ഞു. ഷാജഹാൻ ആക്രമണങ്ങൾ ആസൂത്രണം ചെയ്യുന്ന ആളും ഷിറാസ്​ പ്രവർത്തകർക്ക്​ കായിക പരിശീലനം നൽകുന്ന ആളും ആണ്​. ഇവരിൽ നിന്ന്​ മതസ്​പർധ വളർത്തുന്ന ലഘു ലേഖകളും പിടിച്ചെടുത്തതായും പൊലീസ്​ അറിയിച്ചു​. 

അതേസമയം, കേ​സി​​ൽ നേരത്തെ അ​റ​സ്​​റ്റി​ലാ​യ ​മൂ​ന്ന്​ പ്ര​തി​ക​ളെ ഇ​ന്ന്​ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും. ചോ​ദ്യം ചെ​യ്യ​ലി​ന്​ പൊ​ലീ​സ്​ ഏ​ഴ്​ ദി​വ​സ​ത്തേ​ക്ക്​ ക​സ്​​റ്റ​ഡി​യി​ൽ വാ​ങ്ങി​യ കോ​ട്ട​യം ക​ങ്ങ​ഴ പ​ത്ത​നാ​ട്​ ചി​റ​ക്ക​ൽ വീ​ട്ടി​ൽ ബി​ലാ​ൽ സ​ജി (19), പ​ത്ത​നം​തി​ട്ട കോ​ട്ട​ങ്ക​ൽ ന​ര​ക​ത്തി​നം​കു​ഴി വീ​ട്ടി​ൽ ഫാ​റൂ​ഖ്​ അ​മാ​നി (19), പ​ള്ളു​രു​ത്തി പു​തി​യ​ണ്ടി​ൽ വീ​ട്ടി​ൽ റി​യാ​സ്​ ഹു​സൈ​ൻ (37)എ​ന്നി​വ​രെ​യാ​ണ്​ എ​റ​ണാ​കു​ളം ജു​ഡീ​ഷ്യ​ൽ ഫ​സ്​​റ്റ്​ ക്ലാ​സ്​ മ​ജി​സ്​​ട്രേ​റ്റ്​ കോ​ട​തി (ര​ണ്ട്) മു​മ്പാ​കെ ഹാ​ജ​രാ​ക്കു​ന്ന​ത്. ഇ​വ​രെ വ്യാ​ഴാ​ഴ്​​ച രാ​വി​ലെ 11.30 വ​രെ ചോ​ദ്യം ചെ​യ്യാ​നാ​ണ്​ കോ​ട​തി ക​സ്​​റ്റ​ഡി​യി​ൽ വി​ട്ടി​രു​ന്ന​ത്. 

ഇൗ ​സ​മ​യ​പ​രി​ധി ക​ഴി​യു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ ഇ​വ​രെ ഹാ​ജ​രാ​ക്കു​ന്ന​ത്. കേ​സി​ൽ ഇ​തു​വ​രെ ഏ​ഴ്​ പ്ര​തി​ക​ളാ​ണ്​ അ​റ​സ്​​റ്റി​ലാ​യി​ട്ടു​ള്ള​ത്. എ​ന്നാ​ൽ, ആ​ക്ര​മ​ണം ന​ട​ത്തി​യ പ്ര​ധാ​ന പ്ര​തി​ക​ളെ​ല്ലാം ഇ​പ്പോ​ഴും ഒ​ളി​വി​ലാ​ണ്. അ​തി​നി​ടെ, ക​ഴി​ഞ്ഞ ദി​വ​സം പി​ടി​യി​ലാ​യ കേ​സി​ലെ 18 ഉം 19 ​ഉം പ്ര​തി​ക​ളാ​യ മ​ട്ടാ​ഞ്ചേ​രി ജ്യൂ ​ടൗ​ൺ ക​ല്ല​റ​ക്ക​പ്പ​റ​മ്പി​ൽ ന​വാ​സ്​ (39), പ​ന​യ​പ്പി​ള്ളി തേ​വ​ലി​ക്ക​ൽ വീ​ട്ടി​ൽ ജി​ഫ്രി​ൻ (27) എ​ന്നി​വ​രെ കോ​ട​തി ഇൗ​മാ​സം 21വ​രെ റി​മാ​ൻ​ഡ്​​ ചെ​യ്​​തു.  

Tags:    
News Summary - Abhimanyu Murder: Two More SDPI Workers in Police Custody - Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.