ചേർത്തല: സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ കോൺഗ്രസ് യൂനിറ്റ് കമ്മിറ്റി പ്രസിഡൻറായി 19കാരി അഭിരാമി. പട്ടണക്കാട് മണ്ഡലം 21ാം ബൂത്തിലെ കോൺഗ്രസ് യൂനിറ്റായ (സി.യു.സി-4) വന്ദേമാതരം കമ്മിറ്റിയിലാണ് അഭിരാമി പ്രസിഡൻറായത്. പട്ടണക്കാട് പഞ്ചായത്ത് പ്രസിഡൻറ് സുജിതാ ദിലീപിെൻറ ബൂത്താണിത്.
പട്ടണക്കാട് അനന്തുഭവനിൽ അജി-ഷീബ ദമ്പതികളുടെ മകളായ അഭിരാമി പള്ളിപ്പുറം എൻ.എസ്.എസ് കോളജ് ബി.എ ഇക്കണോമിക്സ് വിദ്യാർഥിനിയാണ്. കലാലയ രാഷ്ട്രീയത്തിലൂടെയാണ് പാർട്ടി പ്രവർത്തനം തുടങ്ങിയത്.
എറണാകുളത്ത് സ്വകാര്യ കമ്പനി ജീവനക്കാരനായ പിതാവിെൻറ പാത പിന്തുടർന്നാണ് കോൺഗ്രസിലെത്തിയത്. കൂടുതൽ യുവതി യുവാക്കളെ കോൺഗ്രസിൽ എത്തിക്കുകയാണ് ലക്ഷ്യമെന്നും നിർധന രോഗികൾക്ക് സാന്ത്വനമേകാനും പാവപ്പെട്ട ജനങ്ങളെ അർഹിക്കുന്ന അംഗീകാരം നൽകി മുൻനിരയിലെത്തിക്കാനും പ്രവർത്തിക്കുമെന്നും അഭിരാമി 'മാധ്യമ'ത്തോട് പറഞ്ഞു.
കെ.പി.സി.സി പ്രസിഡൻറ് കെ. സുധാകരൻ, ഡി.സി.സി പ്രസിഡൻറ് ബി. ബാബുപ്രസാദ്, കെ.സി. വേണുഗോപാൽ എം.പി എന്നിവർ ഫോണിൽ വിളിച്ച് അഭിനന്ദനം അറിയിച്ചു. സമൂഹ മാധ്യമങ്ങളിലും അഭിനന്ദനപ്രവാഹമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.