തിരുവനന്തപുരം: കോഴിക്കോട് കുറ്റ്യാടി റേഞ്ചിലെ അഭിരാമി പ്ലാേൻറഷെൻറ കാര്യത്തിൽ വനംവകുപ്പ് വഴിവിട്ട് ഒന്നും ചെയ്തിട്ടില്ലെന്ന് മന്ത്രിയുടെ ഓഫിസ്. ഇ.എഫ്.എൽ നിയമപ്രകാരം കോഴിക്കോട് കുറ്റ്യാടിയിലെ അഭിരാമി പ്ലാേൻറഷൻ ഏറ്റെടുത്ത വനംവകുപ്പ് തീരുമാനം പുനഃപരിശോധിക്കാൻ സർക്കാർ പ്രത്യേകസമിതിയെ രൂപവത്കരിച്ച സംഭവം വിവാദമായ പശ്ചാത്തലത്തിലാണ് വിശദീകരണം.
പ്ലാേൻറഷൻ ഉടമ നൽകിയ നിവേദനത്തെ തുടർന്നാണ് ഉടമയെ തന്നെ ഉൾപ്പെടുത്തി സമിതി ഉണ്ടാക്കിയത് ആക്ഷേപത്തിനിടയാക്കിയിരുന്നു. പ്ലാേൻറഷൻ ഉടമയുടെ പരാതിയിൽ സംയുക്ത പരിശോധന നടത്താനാണ് തീരുമാനിച്ചതെന്നാണ് വനംവകുപ്പ് പറയുന്നത്.
നേരത്തെ സംയുക്ത പരിശോധന നടത്തിയപ്പോൾ തോട്ടത്തിനകത്ത് കയറാൻ വനംവകുപ്പ് അനുവദിച്ചില്ലെന്നാണ് പരാതി. വനം സെക്രട്ടറി ആശാതോമസും സത്യജിത് രാജനും അവിടം സന്ദർശിച്ചാണ് കമ്മിറ്റിയെ നിയോഗിക്കാൻ നോട്ടെഴുതിയത്. അതിെൻറ അടിസ്ഥാനത്തിലാണ് ഉത്തരവിട്ടത്. എന്നാൽ, പരിശോധന റിപ്പോർട്ടിെൻറ അടസ്ഥാനത്തിൽ സർക്കാറിന് ഭൂമി വിട്ടുകൊടുക്കാനാവില്ല. വനംവകുപ്പിെനതിരായ പരാതിയാണ് അന്വേഷിക്കുന്നതെന്നും ഓഫിസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.