കോഴിക്കോട്: മനുഷ്യാവകാശ ലംഘനങ്ങൾക്കെതിരെ പ്രതികരിക്കുന്നവരിൽ ഭീകരമുദ്ര ചാർത്താനാണ് എൻ.ഐ.എ ശ്രമമെന്ന് പന്തീരങ്കാവ് കേസിൽ കസ്റ്റഡിയിലെടുത്ത് വിട്ടയച്ച മാധ്യമ പ്രവർത്തകൻ അഭിലാഷ് പടച്ചേരി. മാധ്യമ പ്രവർത്തകർ, ഡോക്ടർമാർ, മനുഷ്യാവകാശ പ്രവർത്തകർ ഉൾപ്പെടെ കേരളത്തിലെ പ്രമുഖരായ 22 പേരെ പന്തീരങ്കാവ് കേസ് മറയാക്കി വേട്ടയാടാൻ നീക്കമുണ്ട്.
കുറ്റപത്രം സമർപ്പിച്ച സുപ്രധാന കേസുകളിൽ തുടരന്വേഷണത്തിനും ആളുകളെ കസ്റ്റഡിയിലെടുക്കുന്നതിനും കോടതി അനുമതി ആവശ്യമാണ്. തെൻറ കാര്യത്തിൽ അതുണ്ടായില്ല. മാധ്യമ പ്രവർത്തകനെന്ന നിലയിൽ പന്തീരങ്കാവ് കേസിൽ അവർക്ക് പറയാനുള്ളത് കേൾക്കാനായി രണ്ടു തവണ ജയിലിൽ സന്ദർശിച്ചതല്ലാതെ അലനും താഹയുമായി ബന്ധമില്ല. നിലവിൽ പ്രതിചേർത്തിട്ടില്ലെന്നും ആവശ്യമെങ്കിൽ വിളിപ്പിക്കുമെന്നാണ് അറിയിച്ചതെന്നും അഭിലാഷ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.