തിരുവനന്തപുരം: പ്രത്യേകമായി തെരഞ്ഞെടുത്ത ഒരു കൂട്ടം വ്യക്തികൾക്കോ വിഭാഗത്തിനോ പകർച്ചവ്യാധികളിൽനിന്ന് സുരക്ഷയൊരുക്കുന്നതിന് നിശ്ചയിക്കപ്പെട്ട ശാസ്ത്രീയരീതിയാണ് ബയോബബ്ൾ അഥവാ ൈജവകുമിള സംവിധാനം.
ക്രിക്കറ്റ്, ഫുട്ബാള്‍ മത്സരങ്ങള്‍ സുരക്ഷിതമായി നടത്താന്‍ ഈ സംവിധാനത്തെ ആശ്രയിച്ചിരുന്നു. ഇൗ രീതിക്ക് സമാനമായ മാതൃകയാണ് സ്കൂളുകളിൽ ഏർപ്പെടുത്തുക.
അധ്യാപകര്‍, സ്‌കൂള്‍ അധികൃതര്‍ തുടങ്ങി എല്ലാവരും പൂര്‍ണമായും വാക്സിനേഷന്‍ കഴിഞ്ഞവരാണെന്ന് ഉറപ്പുവരുത്തും. ഇവരല്ലാതെ പുറത്തുനിന്ന് മറ്റൊരാളെയും സ്‌കൂളുകളിലേക്ക് പ്രവേശിപ്പിക്കില്ല. ക്ലാസ് അടിസ്ഥാനത്തിലാണ് സ്കൂളുകളിലെ ബയോബബ്ൾ.
ക്ലാസിലെ ആറ് മുതൽ 10 വരെയുള്ള കുട്ടികളുടെ കൂട്ടമാണ് ഒരു ബയോബബ്ൾ. ഇവർ മാത്രമേ പരസ്പരം അടുത്ത് ഇടപെടാൻ പാടുള്ളൂ.
ഇവർ ഒരു പ്രദേശത്ത് നിന്നുതന്നെ വരുന്നവരാണെങ്കിൽ അവരുടെ യാത്രയടക്കം ഒരുമിച്ച് ആസൂത്രണം ചെയ്യാം. ഫലത്തിൽ ഒരു ക്ലാസിൽ രണ്ടോ മൂന്നോ ബയോബബിളുകൾ ഉണ്ടാകാം.
ബയോബബിളിൽ കുട്ടികളുടെ എണ്ണം എത്രകണ്ട് പരിമിതപ്പെടുത്താമോ അത്രയും കുറക്കണമെന്നാണ് മാർഗരേഖ നിഷ്കർഷിക്കുന്നത്.
ഒരു ബയോബബിളിലെ കുട്ടികൾ മറ്റൊരു ബയോബബിളിലെ കുട്ടികളുമായി ഒരു കാരണവശാലും അടുത്തിടപെടാൻ പാടില്ല. പരിമിതികളുണ്ടെങ്കിലും ഒരു രോഗപ്രതിരോധ മാർഗമായി ബയോബബിളിനെ പ്രയോജനപ്പെടുത്തണം. ഏതെങ്കിലും കുട്ടി രോഗബാധിതനായാൽ ആ കുട്ടി ഉൾപ്പെടുന്ന ബയോ ബബിളിനെ ഒന്നാകെ ക്വാറൻറീനിലാക്കും.
പ്രൈമറിതലത്തിൽ അധ്യാപകർ കഴിയുന്നത്ര ബയോബബിളിെൻറ ഭാഗമാകേണ്ടതാണ്. ക്ലാസുകൾക്ക് നൽകുന്ന ഇൻറർവെൽ, സ്‌കൂൾ ആരംഭിക്കുന്ന സമയം, വിടുന്ന സമയം എന്നിവയിൽ ചെറിയ വ്യത്യാസങ്ങൾ വരുത്തണം. ടോയ്‌ലറ്റുകൾ, സ്‌കൂൾ ഗേറ്റുകൾ എന്നിവിടങ്ങളിലെ കൂട്ടംചേരൽ ഒഴിവാക്കണമെന്നും മാർഗരേഖ നിഷ്കർഷിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.