Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഎല്ലാവരും ...

എല്ലാവരും അറിഞ്ഞിരിക്കണം ജൈവകുമിള എന്ന ​ ബയോബബിളിനെ കുറിച്ചു

text_fields
bookmark_border
എല്ലാവരും  അറിഞ്ഞിരിക്കണം ജൈവകുമിള എന്ന ​ ബയോബബിളിനെ കുറിച്ചു
cancel

തിരുവനന്തപുരം: പ്രത്യേകമായി തെരഞ്ഞെടുത്ത ഒരു കൂട്ടം വ്യക്തികൾക്കോ വിഭാഗത്തിനോ ​പകർച്ചവ്യാധികളിൽനിന്ന്​ സുരക്ഷയൊരുക്കുന്നതിന്​ നിശ്ചയിക്കപ്പെട്ട ശാസ്​ത്രീയരീതിയാണ് ​ബയോബബ്​ൾ അഥവാ ​ൈജവകുമിള സംവിധാനം.

ക്രിക്കറ്റ്, ഫുട്ബാള്‍ മത്സരങ്ങള്‍ സുരക്ഷിതമായി നടത്താന്‍ ഈ സംവിധാനത്തെ ആശ്രയിച്ചിരുന്നു. ഇൗ രീതിക്ക്​ സമാനമായ മാതൃകയാണ്​ സ്​കൂളുകളിൽ ഏർപ്പെടുത്തുക.

അധ്യാപകര്‍, സ്‌കൂള്‍ അധികൃതര്‍ തുടങ്ങി എല്ലാവരും പൂര്‍ണമായും വാക്സിനേഷന്‍ കഴിഞ്ഞവരാണെന്ന് ഉറപ്പുവരുത്തും. ഇവരല്ലാതെ പുറത്തുനിന്ന് മറ്റൊരാളെയും സ്‌കൂളുകളിലേക്ക് പ്രവേശിപ്പിക്കില്ല. ക്ലാസ് അടിസ്ഥാനത്തിലാണ്​​ സ്​കൂളുകളിലെ ബയോബബ്​ൾ.

ക്ലാസിലെ ആറ്​ മുതൽ 10​ വരെയുള്ള കുട്ടികളുടെ കൂട്ടമാണ് ഒരു ബയോബബ​്​ൾ. ഇവർ മാത്രമേ പരസ്പരം അടുത്ത് ഇടപെടാൻ പാടുള്ളൂ.

ഇവർ ഒരു പ്രദേശത്ത്​ നിന്നുതന്നെ വരുന്നവരാണെങ്കിൽ അവരുടെ യാത്രയടക്കം ഒരുമിച്ച് ആസൂത്രണം ചെയ്യാം. ഫലത്തിൽ ഒരു ക്ലാസിൽ രണ്ടോ മൂന്നോ ബയോബബിളുകൾ ഉണ്ടാകാം.

ബയോബബിളിൽ കുട്ടികളുടെ എണ്ണം എത്രകണ്ട് പരിമിതപ്പെടുത്താമോ അത്രയും കുറ​ക്കണമെന്നാണ്​ മാർഗരേഖ നിഷ്​കർഷിക്കുന്നത്​.

ഒരു ബയോബബിളിലെ കുട്ടികൾ മറ്റൊരു ബയോബബിളിലെ കുട്ടികളുമായി ഒരു കാരണവശാലും അടുത്തിടപെടാൻ പാടില്ല. പരിമിതികളുണ്ടെങ്കിലും ഒരു രോഗപ്രതിരോധ മാർഗമായി ബയോബബിളിനെ പ്രയോജനപ്പെടുത്തണം. ഏതെങ്കിലും കുട്ടി രോഗബാധിതനായാൽ ആ കുട്ടി ഉൾപ്പെടുന്ന ബയോ ബബിളിനെ ഒന്നാകെ ക്വാറൻറീനിലാക്കും.

പ്രൈമറിതലത്തിൽ അധ്യാപകർ കഴിയുന്നത്ര ബയോബബിളി​െൻറ ഭാഗമാകേണ്ടതാണ്. ക്ലാസുകൾക്ക് നൽകുന്ന ഇൻറർവെൽ, സ്‌കൂൾ ആരംഭിക്കുന്ന സമയം, വിടുന്ന സമയം എന്നിവയിൽ ചെറിയ വ്യത്യാസങ്ങൾ വരുത്തണം. ടോയ്‌ലറ്റുകൾ, സ്‌കൂൾ ഗേറ്റുകൾ എന്നിവിടങ്ങളിലെ കൂട്ടംചേരൽ ഒഴിവാക്കണമെന്നും മാർഗരേഖ നിഷ്​കർഷിക്കുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bio bubble
News Summary - about bio bubble
Next Story