ചവറ: കഞ്ചാവ് കടത്താൻ ശ്രമിച്ചതിന് ചവറ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ ഒളിവിൽ കഴിഞ്ഞ പ്രതി പൊലീസിന്റെ പിടിയിലായി. ചവറ തോട്ടിന് വടക്ക് ശ്രീധരാലയത്തിൽ ആരോമലാണ് (21) അറസ്റ്റിലായത്. നഴ്സിങ് വിദ്യാർഥിയായ ഇയാളെ ആലപ്പുഴയിൽ നിന്നാണ് പിടികൂടിയത്. 2023 മാർച്ചിൽ ചവറ തട്ടാശ്ശേരി വിജയ പാലസ് ബാറിന് സമീപം വാഹനപരിശോധന നടത്തി വന്ന ചവറ പൊലീസ് പ്രതിയും സുഹൃത്തുക്കളും യാത്രചെയ്ത സ്കൂട്ടർ നിർത്താൻ കൈകാണിച്ചെങ്കിലും ഇവർ വാഹനം ഉപേക്ഷിച്ച് കടക്കുകയായിരുന്നു.
സ്കൂട്ടറിനുള്ളിൽ സൂക്ഷിച്ച നാല് കിലോ കഞ്ചാവ് പൊലീസ് കണ്ടെത്തി. തുടർന്നുള്ള അന്വേഷണത്തിൽ പ്രതികളെ തിരിച്ചറിയുകയും ഇരവിപുരം സ്വദേശികളായ അലക്സ് (24), റെജിനോൾഡ് (25) എന്നിവരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. മൂന്നാം പ്രതി അരോമലിനെ പിടികൂടാൻ കഴിഞ്ഞില്ല. ചവറ പൊലീസ് ഇൻസ്പെക്ടർ അജീഷിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ ഗോപാലകൃഷ്ണൻ, മദൻ, എസ്.സി.പി.ഒമാരായ മനീഷ്, അനിൽ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.